ഡെങ്കി ഭീതിയിൽ എറണാകുളം ജില്ല; പതിനൊന്നു വയസുകാരൻ മരിച്ചു

dengue-fever
SHARE

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഡെങ്കി പനി പടരുന്നു. ഡെങ്കി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ 11 വയസുകാരന്‍ മരിച്ചു.  പെരുമ്പാവൂരില്‍ നഗരസഭാമേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഡെങ്കിപനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വല്ലം റയോണ്‍പുരം മല്ലശ്ശേരി വീട്ടില്‍ അജിയുടെ മകന്‍ മുഹമ്മദ് അസ്ലമാണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലം റയോണ്‍ പുരം പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി അപകടരമായ രീതിയില്‍ പടരുന്നത്.

ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ കൂടുതലായി കണ്ടെത്തിയ റയോണ്‌സ് കമ്പനി, പ്ലൈവുഡ് നിര്‍മാണശാലകള്‍ , സ്ക്രാപ്പ് ശേഖരണ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. റയോണ്‍സ് കമ്പനിയിലെ മാലിന്യം നീക്കം ചെയ്ത് കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്താന്‍ നഗരസഭയോട് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നഗരസഭാ മേഖലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുക.അനധികൃതകടകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിയമലംഘനം കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചപൂട്ടാനും അവലോകന യോഗത്തില്‍ തീരുമാനമായി.

പൊതുനിരത്തുകളി‍ല്‍ മാലിന്യമെറിയുന്നവരെ പിടികൂടാന്‍ സിസി ടിവി ക്യാമറകുളം സ്ഥാപിക്കും. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ ദിവസവും കലക്ടര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE