amballoor-electronic-park-t

എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പകരം സ്ഥലവും നഷ്ടപരിഹാരത്തുകയും നല്‍കുമെന്നായിരുന്നു വാഗ്ദാനം.  ആദ്യഘട്ടത്തില്‍ 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ എട്ടു വീട്ടുകാര്‍ക്ക് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടും. ഇവരുടെ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ മാത്രം ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല. 

പ്രഭാകരന്‍ ചേട്ടന്റെ ഒരു ജന്മംമുഴുവനുമുള്ള അധ്വാനത്തിന്റെ ഫലമാണിത്. വള്ളത്തില്‍ മണ്ണെത്തിച്ച് നിലം നികത്തിയാണ് ഈ വീട് വച്ചത്. ഒരു നിമിഷം ഈ വീടുവിട്ടിറങ്ങാന്‍ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. പകരം സ്ഥലവും കൃത്യമായ നഷ്ടപരിഹാരവും ലഭിക്കണമെന്നാണ് ആവശ്യം. 

വീടുവിട്ടിറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വേണ്ടി അതിന് തയ്യാറാണിവര്‍. പക്ഷെ മാന്യമായ നഷ്ടപരിഹാരവും പകരം വീടുവയ്ക്കാന്‍ സ്ഥലവും വേണമെന്ന ആവശ്യം കൂടിയുണ്ട്. അധികാരികള്‍ തങ്ങളുടെ ആവശ്യവും പരിഗണിക്കുമെന്നാണ് പ്രതീക്ഷ.