ഭാരതപ്പുഴക്കായി ചിത്രം വരച്ച് ചിത്രകാരന്‍മാരുടെ കൂട്ടായ്മ

ഭാരതപ്പുഴക്കായി ചിത്രം വരച്ച് ചിത്രകാരന്‍മാരുടെ കൂട്ടായ്മ. പുഴയില്‍ നിന്ന് ശേഖരിച്ച കല്ലുകളും മണ്ണും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ക്കായി വര്‍ണകൂട്ടൊരുക്കിയത്. 

ഭാരതപ്പുഴയുടെ തീരത്തൊരുക്കിയ ഒാരോ കാന്‍വാസുകളിലും നിറഞ്ഞത് പുഴയുടെ വിവിധ ഭാവങ്ങള്‍.പുഴയെ അടുത്തറിയാന്‍ പുഴയുടെ ഉത്ഭവം മുതല്‍ അവസാനം വരെ ചിത്രകാരന്‍മാര്‍ സഞ്ചരിച്ചു.യാത്രയില്‍  ശേഖരിച്ച കല്ലുകളും മണ്ണും  സംസ്കരിച്ചെടുത്താണ് വര്‍ണകൂട്ടൊരുക്കിയത്.യാത്രയില്‍ നിന്ന്  കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളാണ് ഒാരോ ചിത്രങ്ങളും. തിട്ട നിളയും നിറവും എന്നപേരിലാണ്  ചിത്രരചനാ ക്യാപ് ഒരുക്കിയത്പൊന്നാനിയിലെ ചിത്രകാരന്‍മാരുടെ കൂട്ടായ്മയായ ചാര്‍ക്കോര്‍ തവനൂരിലെ ശ്രുതി കലാവേദിയുടെ സഹകരണത്തോടെയാണ് ഇത്തരമൊരു ഉദ്യമം സംഘടിപ്പിച്ചത്. 

ഈ ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിച്ച് മറ്റുള്ളവര്‍ക്കും  പുഴയെ ആഴത്തില്‍ അറിയാനുള്ള അവസരം ഒരുക്കാനാണ് സംഘാടകരുടെ തീരുമാനം.