അര്‍ബുദ രോഗം ബാധിച്ച നിര്‍ധനയായ വീട്ടമ്മ ചികില്‍സയ്ക്കു പണമില്ലാതെ വലയുന്നു. തൃശൂര്‍ മിണാലൂര്‍ സ്വദേശിനിയായ ശാന്തയ്ക്കാണ് ഈ ദുരിതം. ചികില്‍സയ്ക്കായെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ വീട് ജപ്തി ഭീഷണിയിലാണ്.
മൂന്നു വീടുകളില്‍ അടുക്കളപ്പണിയെടുത്താണ് ശാന്ത രണ്ടു മക്കളെ പോറ്റിയത്. മനോനില തെറ്റിയ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയി. വല്ലപ്പോഴും വരും. രണ്ടു മക്കളുടെ പഠനവും ചികില്‍സയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുന്നില്ല. മൂന്നു വര്‍ഷമായി കുടലില്‍ അര്‍ബുദ രോഗത്തിനു ചികില്‍സയിലാണ്. സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് ചികില്‍സിച്ചത്. തിരിച്ചടയ്ക്കാന്‍ വൈകിയപ്പോള്‍ ജപ്തിയായി. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഇടപ്പെട്ട് ജപ്തി മരവിപ്പിച്ചു. ഇനിയും ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ചില്ലിക്കാശ് പോലും ബാങ്കിലില്ല.
മക്കള്‍ക്ക് ജോലിയാകുന്നതുവരെ ജീവിക്കണമെന്ന് മാത്രമാണ് ശാന്തയുടെ ആഗ്രഹം. അതുവരെ, ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ചികില്‍സിയ്ക്കണം. സന്‍മന്‍സുള്ളവരുടെ കാരുണ്യം കൊണ്ടു മാത്രമേ ഇവരുടെ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയൂ.
യു.എന്‍.ശാന്ത
അക്കൗണ്ട് നമ്പര്‍ : 67223706731
എസ്.ബി.ഐ.
SBIN0070786