വിഷപ്പാമ്പുകൾ ജനവാസമേഖലയിൽ, ഭീതിയോടെ നാട്ടുകാർ

വേനല്‍ കടുത്തതോടെ പാമ്പുകള്‍ കാട്ടില്‍ നിന്ന് ജനവാസമേഖലകളിലേക്ക് ഇറങ്ങി തുടങ്ങി. എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.

തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപമാണ് കഴിഞ്ഞ ദിവസം രാജവെമ്പാലയെത്തിയത്. പത്തടിയോളം വലിപ്പമുള്ള പാമ്പ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരത്തില്‍ നിലയുറപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍  സ്ഥലത്തെത്തി. അതിസാഹസികമായി ഉദ്യോഗസ്ഥര്‍ തന്നെ രാജവെമ്പാലയെ പിടികൂടി.

രാജവെമ്പാലയെ വനത്തിലെ തണുപ്പ് കൂടിയ പ്രദേശത്ത് തുറന്നുവിടും. ജനവാസമേഖലയിലേക്ക് കാട്ടില്‍ നിന്ന് പതിവായി പാമ്പുകള്‍ ഇറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു.