രവിയച്ചന് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ളബ്ബിന്റെ നേതൃത്വത്തിൽ ആദരം

കളിക്കൂട്ടുകാരുടെയും നാട്ടുകാരുടെയും സ്നേഹനിറവിൽ രവിയച്ചന് നവതിയാഘോഷം.  കേരളത്തിന് ആദ്യമായി രഞ്ജി ട്രോഫി കിരീടം സമ്മാനിച്ച ടീമിെല അംഗമായ രവിയച്ചന് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ളബ്ബിന്റെ നേതൃത്വത്തിലാണ് ആദരവും ആഘോഷവുമൊരുക്കിയത്. 

സ്പോർട്സ്മാൻ സ്പിരിറ്റോടെ രവിയച്ഛന്‍ ഇത് പറഞ്ഞുനിർത്തുമ്പോൾ ഒരുകാലത്ത് മൈതാനത്തുണ്ടായിരുന്ന കളിക്കൂട്ടുകാര്‍ കേട്ടിരുന്നു. വേദിയിലിരുന്ന ജെ.കെ.മഹീന്ദ്രയും , വി.മണികണ്ഠക്കുറുപ്പും, ഒ.കെ.രാമദാസും , എ.രാമമൂർത്തിയും രവിയച്ഛന്റെ അവസാന രഞ്ജി ക്രിക്കറ്റ്  മൽസരത്തിൽ ഒപ്പമുണ്ടായിരുന്നവരാണ്. നവതിയാഘോഷത്തിന് നന്ദി പറഞ്ഞ് രവിയച്ഛന്റെ വാക്കുകൾക് പിന്നാലെ നിറഞ്ഞ കരഘോഷം.

തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ളബ്ബിന്റെയും സുഹൃത്തുക്കളുടെയും ആദരം രവിയച്ഛൻ ഏറ്റുവാങ്ങി. രവിയച്ഛനൊപ്പം വേദിയിലിരുന്ന ജെ.കെ.മഹീന്ദ്രയും , വി.മണികണ്ഠക്കുറുപ്പ്, ഒ.കെ.രാമദാസ് , എ.രാമമൂർത്തി തുടങ്ങിയ മുതിർന്ന ക്രിക്കറ്റർമാരും ആദരം ഏറ്റുവാങ്ങി.