എസ്എസ്എല്‍സി പരീക്ഷയെഴുതാൻ എട്ട് ഇരട്ടക്കൂട്ടങ്ങൾ

തൃശൂര്‍ ചെന്ത്രാപ്പിന്നി ഹൈസ്കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ എട്ട് ഇരട്ടക്കുട്ടികള്‍. ഈ പതിനാറു പേരും ഒന്നിച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത് അപൂര്‍വമായ കാഴ്ചയായി. 

തൃശൂര്‍ ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ ഈ പതിനാറു പേരും ഇരട്ടക്കുട്ടികളാണ്. ഒരേ സ്കൂളിന്റെ ചുവരുകള്‍ക്കുള്ളിലായിരുന്നു പഠനം. ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷ ഏറ്റവും കൂടുതല്‍ എഴുതുന്നത് ഈ സ്കൂളിലാണ്. 334 പേര്‍. ഇവരില്‍ എട്ടു ജോഡി ഇരട്ടക്കുട്ടികള്‍ എഴുതുന്നതാണ് മറ്റൊരു പ്രത്യേകത. മിക്കവരും രൂപസാദൃശ്യമുള്ളവര്‍. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇരട്ടകളായവര്‍ ഒന്നു മാത്രം. ബാക്കി ഏഴ് ഇരട്ടകള്‍ക്കും ലിംഗവ്യത്യാസമില്ല. ഇരട്ടക്കൂട്ടം പരീക്ഷ എഴുതുമ്പോള്‍ അത് സ്കൂളിന്റെ ചരിത്രത്തിലും ഇടംപിടിച്ചു. ഇത്രയും അധികം ഇരട്ടക്കുട്ടികള്‍ ഒന്നിച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത് സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമാണ്. 

കലാ,കായിക മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചവരാണ് ഇവര്‍. ഇരട്ടക്കൂട്ടത്തിനും മറ്റുകുട്ടികള്‍ക്കും വിജയാശംസ നേരാന്‍ നാട്ടുകാരുടെ വലിയൊരു സംഘം സ്കൂളില്‍ എത്തിയിരുന്നു.