ഗജരാജന്‍മാരെ അണിനിരത്തിയ നാലുകുളങ്ങര പൂരം ശ്രദ്ധേയമായി

ഗുരുദേവ പാദസ്പര്‍ശമേറ്റ ചരിത്ര പ്രാധാന്യമുള്ള പറയകാട് നാലു കുളങ്ങര മഹാദേവീ ക്ഷേത്രത്തില്‍ ഉല്‍സവം അരങ്ങേറി. പൂരപ്പറമ്പുകളില്‍ തലയെടുപ്പില്‍ പേരുകേട്ട ഗജകേസരികളെ അണിനിരത്തിക്കൊണ്ടായിരുന്നു നാടിനെ തന്നെ ആഘോഷത്തിന്റെ ലഹരിയില്‍ ആറാടിച്ച് ഉല്‍സവം അരങ്ങേറിയത്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന എന്ന പെരുമനേടിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രരന്‍, ഉയരപ്പെരുമയിലെ രണ്ടാമനും ബാഹുബലി ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധേയനായ ചിറയ്ക്കല്‍ കാളിദാസന്‍, മംഗലാംകുന്ന് കര്‍ണന്‍ എന്നിവരും മറ്റു മൂന്നു ഗജകേസരികളും ഉല്‍സവത്തില്‍ അണിനിരന്നു. വടക്കുചേരുവാര ഉല്‍സവക്കമ്മിറ്റി, യുവജനസംഘം എകെജി, രാന്‍ ആര്‍മി കണ്ണാട്ടുകവല, ചങ്ങരം ബ്രദേഴ്സ് എന്നിവരുടെ കഠിനപരിശ്രമ ഫലമായിരുന്നു ഈ ഗജസംഗമം. കാഴ്ച ശ്രീബലിയില്‍ മേളപ്രമാണത്തിന് ചെറുശേരി കുട്ടന്‍മാരാര്‍ എത്തിയതോടെ ആസ്വാദകര്‍കര്‍ക്ക് പുത്തന്‍ അനുഭവം കൂടിയായി നാലുകുളങ്ങര പൂരം. 

ചിത്രം: രാഹുല്‍ ഷേണായി
ചിത്രം: രമേഷ് ദാസ്