മൂന്നാര്‍ പോതമേട്ടില്‍ രണ്ടേക്കര്‍ സര്‍ക്കാര്‍ ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ റിസോര്‍ട്ട് മാഫിയ കയ്യേറി. സമീപത്തെ പൊതുശ്മശാനത്തിലേക്കുള്ള വഴി ഉള്‍പ്പെടെ അടച്ചുകെട്ടി കെട്ടിടനിര്‍മാണം ആരംഭിച്ചു. കയ്യേറ്റക്കാരന് അനുകൂലമായി ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും നിലപാടെടുത്തതോടെ കെട്ടിടവും വേലിയും നാട്ടുകാര്‍ പൊളിച്ചു നീക്കി.
പള്ളിവാസല്‍ പഞ്ചായത്തില്‍ പോതമേട് വ്യൂപോയിന്‍റിന് സമീപത്തെ കണ്ണായ രണ്ടേക്കര്‍ ഭൂമിയാണ് കോതമംഗലം സ്വദേശി വേലികെട്ടി സ്വന്തമാക്കിയത്. റവന്യൂ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ തരിശായ ഭൂമിയില്‍ കെട്ടിട നിര്‍മാണവും ആരംഭിച്ചു. ചെങ്കുത്തായ കുന്നിന്‍ മുകളില്‍ പാറക്കെട്ടുകള്‍ തുരന്നാണ് കെട്ടിടത്തിന്‍റെ അടിത്തറ ഒരുക്കിയത്.
പോതമേട് കോളനി നിവാസികള്‍ എഴുപത് വര്‍ഷത്തിലേറെയായി പൊതുശ്മശാനമായി ഉപയോഗിക്കുന്ന ഭൂമിയും റിസോര്‍ട്ട് മാഫിയ സ്വന്തമാക്കി. ശ്മശാനത്തിലേക്കുള്ള വഴിവേലിക്കെട്ടി അടച്ചു. ഇതോടെ മരിച്ചവരെ സംസ്കരിക്കാൻ വേറെ വഴിയില്ലാതായി. റവന്യൂ ഉദ്യോഗസ്ഥരെയും എംഎല്‍എയെയും കയ്യേറ്റവിവരം അറിയിച്ച് ഒരാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കോളനിയിലെ താമസക്കാര്‍ റിസോര്‍ട്ട് മാഫിയ നിര്‍മിച്ച കെട്ടിടവും വേലിയും പൊളിച്ചു നീക്കി.
കോടതി ഉത്തരവിനെ തുടർന്നാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകിയെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. പൊതുശ്മശാനം വിട്ടു നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
മൂന്നാര്‍ പോതമേട്ടില്‍ രണ്ടേക്കര്‍ സര്‍ക്കാര്‍ ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ റിസോര്‍ട്ട് മാഫിയ കയ്യേറി.
സമീപത്തെ പൊതുശ്മശാനത്തിലേക്കുള്ള വഴി ഉള്‍പ്പെടെ അടച്ചുകെട്ടി കെട്ടിടനിര്‍മാണം ആരംഭിച്ചു. കയ്യേറ്റക്കാരന്
അനുകൂലമായി ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും നിലപാടെടുത്തതോടെ കെട്ടിടവും വേലിയും നാട്ടുകാര്‍ പൊളിച്ചു
നീക്കി.
പള്ളിവാസല്‍ പഞ്ചായത്തില്‍ പോതമേട് വ്യൂപോയിന്‍റിന് സമീപത്തെ കണ്ണായ രണ്ടേക്കര്‍ ഭൂമിയാണ് കോതമംഗലം
സ്വദേശി വേലികെട്ടി സ്വന്തമാക്കിയത്. റവന്യൂ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ തരിശായ ഭൂമിയില്‍ കെട്ടിട നിര്‍മാണവും
ആരംഭിച്ചു. ചെങ്കുത്തായ കുന്നിന്‍ മുകളില്‍ പാറക്കെട്ടുകള്‍ തുരന്നാണ് കെട്ടിടത്തിന്‍റെ അടിത്തറ ഒരുക്കിയത്.
പോതമേട് കോളനി നിവാസികള്‍ എഴുപത് വര്‍ഷത്തിലേറെയായി പൊതുശ്മശാനമായി ഉപയോഗിക്കുന്ന ഭൂമിയും
റിസോര്‍ട്ട് മാഫിയ സ്വന്തമാക്കി. ശ്മശാനത്തിലേക്കുള്ള വഴിവേലിക്കെട്ടി അടച്ചു. ഇതോടെ മരിച്ചവരെ സംസ്കരിക്കാൻ
വേറെ വഴിയില്ലാതായി. റവന്യൂ ഉദ്യോഗസ്ഥരെയും എംഎല്‍എയെയും കയ്യേറ്റവിവരം അറിയിച്ച് ഒരാഴ്ച പിന്നിട്ടിട്ടും
നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കോളനിയിലെ താമസക്കാര്‍ റിസോര്‍ട്ട് മാഫിയ നിര്‍മിച്ച
കെട്ടിടവും വേലിയും പൊളിച്ചു നീക്കി.
കോടതി ഉത്തരവിനെ തുടർന്നാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകിയെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ
വിശദീകരണം. ഇതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം
ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. പൊതുശ്മശാനം വിട്ടു നല്‍കില്ലെന്ന
ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.