alapuzha-christmass-celebration-t

അഗതികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ആലപ്പുഴ ജില്ലയിലെ രണ്ട് സ്കൂളുകളില്‍നിന്നുള്ള കുട്ടികള്‍. ആലപ്പുഴ തലവടിയിലുള്ള സ്നേഹഭവനിലാണ് ക്രിസ്മസ് ആഘോഷിക്കാന്‍ കുട്ടികളെത്തിയത്. 

ഈ കുട്ടികള്‍ ക്രിസ്മസ് ആഘോഷിക്കുകയാണ്; ഇവര്‍ക്കൊപ്പം. സമൂഹം പുറംതള്ളിയ, അശരണരായ നൂറ്റിയന്‍പത്തിയേഴുപേര്‍ക്കൊപ്പമാണ് ഈ കുട്ടികളുടെ ആഘോഷം. ആലപ്പുഴ ജില്ലയിലെ തലവടിയുള്ള സ്നേഹഭവനില്‍ കുട്ടികള്‍ തോരണങ്ങള്‍ തൂക്കി. അന്തേവാസികള്‍ക്കൊപ്പംചേര്‍ന്ന് പാട്ടുപാടി. ഒടുവില്‍ അവര്‍ക്കൊപ്പം കേക്കും മുറിച്ചു. 

വേറിട്ട അനുഭവമാണ് കുട്ടികള്‍ക്കും ലഭിച്ചത്. തലവടി വി.എച്ച്.എസ്.എസിലെയും, ചമ്പക്കുളം ഫാ.പോരൂര്‍ക്കര സെന്‍ട്രല്‍ സ്കൂളിലെയും വിദ്യാര്‍ഥികളാണ് ക്രിസ്മസ് ആഘോഷിക്കാന്‍ സ്നേഹഭവനിലെത്തിയത്.