higuita-1

എന്‍.എസ്.മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നാടകമായി അവതരിപ്പിച്ചു. ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ തുറന്ന വേദിയിലായിരുന്നു നാടകം അവതരിപ്പിച്ചത്. 

ലോകകപ്പ് മല്‍സരത്തിന്റെ പശ്ചാത്തലത്തിലാണ് നാടകം ആരംഭിക്കുന്നത്. പി.ടി മാഷിന്റെ മരണം, ഗീ വര്‍ഗീസിന്റെ ദൈവവിളി തുടങ്ങി എന്‍.എസ്. മാധവന്റെ കഥയിലെ മുഹൂര്‍ത്തങ്ങള്‍. സിനിമയ്ക്കു പോലും കഥ നല്‍കാത്ത എന്‍.എസ്. മാധവന്‍ ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഒരിക്കല്‍ മാത്രം നാടകം അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. പുണെ ഫിലിം പഠന കേന്ദ്രത്തിലെ അധ്യാപകനും ചലച്ചിത്ര താരവുമായ പി.ആര്‍. ജിജോയ്, പ്രമുഖ സംവിധായകന്‍ ടോം ഇമ്മട്ടി, നടി അര്‍ച്ചന വാസുദേവ് തുടങ്ങി നിരവധി പേരുടെ പ്രയത്നം കൂടിയാണ് ഈ നാടകം. 

രണ്ടു ദിവസമായി രണ്ടു ഭാഗങ്ങള്‍ അവതരിപ്പിച്ചു. പൂര്‍വവിദ്യാര്‍ഥി നാടക കൂട്ടായ്മയും ക്രൈസ്റ്റ് കോളജും കോളജ് യൂണിയനും ചേര്‍ന്നായിരുന്നു നാടകം അവതരിപ്പിച്ചത്. അന്തരിച്ച കോളജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് തെക്കന്റെ ഓര്‍മയ്ക്കായാണ് നാടകം അവതരിപ്പിച്ചത്.