ഓഖി തിരമാലകൾ കവർന്നതിൽ തീരദേശത്തിന്റെ പച്ചപ്പും

ഒാഖിയ്ക്കൊപ്പമെത്തിയ തിരമാലകൾ കവർന്നതിൽ തീരദേശത്തിന്റെ പച്ചപ്പും. തെങ്ങും കവുങ്ങും വാഴയും മാത്രമല്ല തേക്ക് അടക്കമുള്ള വൻ വൃക്ഷങ്ങളും വാടികരിഞ്ഞു. എറണാകുളം ജില്ലയുടെ തീരപ്രദേശത്ത് കടലാക്രമണം ഉണ്ടായ സ്ഥലങ്ങൾ ഇപ്പോൾ വ്യാപക കൃഷിനാശത്തിന് കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. 

അപ്രതീക്ഷിതമായെത്തിയ രാക്ഷസ തിരമാലകൾ ചെല്ലാനത്തെ സസ്യജന്തുജാലങ്ങളുടെ ജീവൻ കൂടി പാടെ കവർന്നെടുത്തു. ഇരച്ചെത്തിയ കടൽവെള്ളം ഒലിച്ചുപോകാതെ കെട്ടിനിന്നതാണ് കൃഷിനാശത്തിനും കാരണമായത്. കുലച്ച വാഴയും , കവുങ്ങും, തെങ്ങുമെല്ലാം വാടി കരിഞ്ഞു തുടങ്ങി. ഒപ്പം ആഞ്ഞിലി തേക്ക് തുടങ്ങിയ വൃക്ഷങ്ങളും. വീടുകൾക്ക് സംഭവിച്ച കേടുപാടുകൾക്ക് പുറമേ വീട്ടുമുറ്റത്ത് നിന്ന് ഫലവൃക്ഷങ്ങൾ കൂടി പാടേ നശിച്ചിക്കുന്നത് നിസഹായതോടെ കണ്ട് നിൽക്കുകയാണ് തീരദേശവാസികൾ. 

കുളങ്ങളിൽ ഉപ്പുവെള്ളം കയറിയതാണ് അലങ്കാര മത്സ്യകൃഷിക്ക് ഭീഷണിയായത്. ഈ കുളത്തിൽ മാത്രം രണ്ടുദിവസത്തിനുള്ളിൽ ചത്തുപൊങ്ങിയത് ചെറുതും വലുതുമായ അൻപതിലധികം മത്സ്യങ്ങൾക്ക്. അതും ഒരെണ്ണത്തിന് 1500 രൂപ വിലവരുന്ന മത്സ്യം ചെല്ലാനം വൈപ്പിൻ തീരമേഖലകളിലെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിൽ കൃഷിനാശം കൂടി ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.