kochi-thattukada-t

കൊച്ചി നഗരത്തിലെ തട്ടുകടകൾ കിയോസ്കുകളായി മാറുന്നു. മിഷൻ കൊച്ചി പദ്ധതിയുടെ ഭാഗമായാണ് ഈ രൂപമാറ്റം.എറണാകുളം ജെട്ടി കെ.എസ്.ആർടി.സി സ്റ്റാന്റിൽ ആദ്യ കിയോസ്ക് ഉദ്ഘാടനം ചെയ്തു.

കൊച്ചിയിലെ തട്ടുകടകൾക്കിനി ആധുനിക മുഖം. പഴയ തട്ടുകടകളുടെ സ്ഥാനത്ത് ആധുനികരീച്ച കിയോസ്കുകൾ വരും. കോർപ്പറേഷനിൽ റജിസ്റ്റർ ചെയ്ക് 140 തട്ടുകടകൾ മാറ്റിയാകും കിയോക്സുകൾ സ്ഥാപിക്കുക. 

എറണാകുളം ജെട്ടി കെ.എസ്.ആർടി.സി സ്റ്റാന്റിൽ സ്ഥാപിച്ച ആദ്യ കിയോസ്‌ക് ജില്ലാ പഞ്ചായത്ത് റഷീദ് താനത്തിൽ ശോഭ കൃഷ്ണന് കൈമാറി. 

സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെയാകും പദ്ധതി പൂർത്തിയാക്കുക.ഏകദേശം രണ്ട് ലക്ഷമാണ് ഒരു കിയോസ്കിന്റെ ചിലവ്. അടുത്ത വർഷമാദ്യത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് കോർപ്പറേഷന്റെ ലക്ഷ്യം.