p-p-thomas

സ്വന്തം നാട്ടുകാരിയും ശിഷ്യയുമായ സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ സന്തോഷത്തിലാണ് അധ്യാപകനായ പി.പി.തോമസ്. ശാന്തസ്വഭാവക്കാരിയായിരുന്ന സിസ്റ്റര്‍ എല്ലാവരുമായി നല്ല രീതിയില്‍ ഇടപഴകുമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയരുന്ന സിസ്റ്റര്‍ റാണി മരിയയെ അഭിമാനത്തോടെ ഓര്‍ക്കുകയാണ് അധ്യാപകനായ തോമസ് മാഷ്. പുല്ലുവഴി ജയകേരളം സ്കൂളിലായിരുന്നു സിസ്റ്ററുടെ പ്രാഥമിക വിദ്യാഭ്യാസം. മേരിക്കുഞ്ഞ് എന്നായിരുന്നു സിസ്റ്റര്‍ റാണി മരിയയെ സ്കൂളില്‍ വിളിച്ചിരുന്നത്. ഇംഗ്ലീഷും ബയോളജിയുമാണ് തോമസ് മാഷ് പഠിപ്പിച്ചിരുന്നത്. പഠനത്തില്‍ ശരാശരിക്കാരി മാത്രമായിരുന്ന തന്റെ ശിഷ്യ ലോകം അംഗീകരിക്കുന്ന വ്യക്തിത്വമായി മാറുന്നതിന്റെ സന്തോഷത്തിലാണ് എണ്‍പത്തിരണ്ടുകാരനായ ഈ അധ്യാപകന്‍

സ്കൂളില്‍ നിന്നു പോയതിനുശേഷം സിസ്റ്ററെ നേരില്‍ കാണാന്‍ കഴിയാറില്ലെങ്കിലും വിവരങ്ങളെല്ലാം മാഷ് അറിയുന്നുണ്ടായിരുന്നു. ഇന്‍ഡോറിനടുത്തുവെച്ച് സിസ്റ്റര്‍ റാണി മരിയ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ വിഷമം തോന്നിയെങ്കിലും, ഇപ്പോള്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ശിഷ്യയെക്കുറിച്ച് മാഷിന് നിറയെ അഭിമാനം.