കേരള പൊലീസ് അക്കാദമിയിലെ ഷൂട്ടിങ് ക്ലബിലേക്ക് അംഗത്വം ലഭിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ദേശീയ ഗെയിംസിന് വേണ്ടി എട്ടു കോടി രൂപ ചെലവിട്ടു നിര്‍മിച്ച ഷൂട്ടിങ് റേഞ്ച് ഉടന്‍ തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാമദി ഷൂട്ടിങ് ക്ലബ്ബിലേക്ക് ആര്‍ക്കും ഇനി അംഗത്വം എടുക്കാം. പതിനായിരം രൂപയാണ് വാര്‍ഷിക വരിസംഖ്യം. ദിവസ വരിസംഖ്യയാണെങ്കില് 250 രൂപ. അംഗത്വ അേപക്ഷകരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. അേതസമയം, ശോച്യാവസ്ഥയിലായ ഷൂട്ടിങ് റേഞ്ച് ഇനിയും നേരെയാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. ഒക്ടോബര്‍ ഒന്‍പതിന് മുമ്പ് ഷൂട്ടിങ് റേഞ്ച് നേരെയാക്കി പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. കോടതിയലക്ഷ്യം ഒഴിവാകാനുള്ള സൂത്രപ്പണിയാണ് ഈ അപേക്ഷ ക്ഷണിക്കലെന്ന് ഹര്ജിക്കാരന് ആരോപിച്ചു.
ഷൂട്ടിങ് റേഞ്ച് നശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത്. എട്ടു കോടി ചെലവിട്ട ഷൂട്ടിങ് റേഞ്ച് നല്ലരീതിയില്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.