തൃശൂര്‍ പുതുക്കാട് റയില്‍വേ സ്റ്റേഷന് ഭിത്തിയില്‍ ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ചിത്രങ്ങള്‍ വരച്ച് ഫൈന്‍ ആര്‍ട്സ് കോളജ് വിദ്യാര്‍ഥികള്‍ സ്റ്റേഷന് പുതിയ മുഖം നല്കി. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ചിത്രം വരയ്ക്കാന്‍ ഒപ്പം കൂടിയതോടെ വിദ്യാര്‍ഥികള്‍ ആവേശത്തിലായി.
തൃശൂര്‍ പുതുക്കാട് റയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ ചിമ്മിനി വന്യജീവി സങ്കേതത്തിലെ മനോഹരമായ കാഴ്ചകള്‍ കാണാം. ചിമ്മിനി ഡാം, ആദിവാസി കോളനി, വിവിധിയിനം പക്ഷികള്‍ തുടങ്ങി ഇരുപത്തിരണ്ടു ചിത്രങ്ങള്‍. സ്റ്റേഷന് പുതിയ മുഖം നല്‍കാനുള്ള വിദ്യാര്‍ഥികളുടെ പരിശ്രമത്തിന് പിന്തുണയുമായി മന്ത്രി സി.രവീന്ദ്രനാഥും എത്തിയിരുന്നു.
വന്യജീവി വാരാഘഷോത്തിന്റെ ഭാഗമായി ചിമ്മിനി വന്യജീവി സങ്കേതത്തില്‍ ഫൈന്‍ ആര്‍ട്്സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്യാംപ് നടത്തിയിരുന്നു. ക്യാംപിന് ശേഷം വിദ്യാര്‍ഥികള്‍ നേരെ വന്നത് പുതുക്കാട് റയില്‍വേ സ്റ്റേഷനിലേക്കായിരുന്നു. ദക്ഷിണ റയില്‍വേയുമായി സഹകരിച്ച് മുഖംമിനുക്കല്‍. പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷനാണ് ഈ ആശയം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയത്.