ക്രിസ്മസിന്റെയും കൊതിയൂറും ക്രിസ്മസ് കേക്കുകളുടെയും വരവറിയിച്ച് കൊച്ചിയിൽ കേക്ക് മിക്സിങിന് തുടക്കം. കൊച്ചി കാസിനോ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ് ആഘോഷമായി. 10 ടൺ കേക്ക് ഉണ്ടാക്കാനുള്ള രുചിക്കൂട്ടുകളാണ് തയാറാക്കിയത്.
ക്രിസ്മസ് കേക്കിൻറെ കൊതിയൂറുന്ന രുചിയും മധുരവുമാണ് ഇവിടെ ഒരുങ്ങുന്നത്. റമ്മിൽ കുതിർത്ത ഉണങ്ങിയ പഴങ്ങൾ ഇനി ക്രിസ്മസ് കേക്കായി മാറാൻ തയാറെടുക്കും. കൊച്ചി കാസിനോ ഹോട്ടലിൽ നടന്ന കേക് മിക്സിങ് ആഘോഷമായി. 4000 കിലോ ഉണക്കമുന്തിരിയാണ് കേക്കിൻറെ രുചിക്കൂട്ടിലേക്ക് എത്തിയത്.
രണ്ടു പതിറ്റാണ്ടായി തുടരുന്ന കേക്ക് മിക്സിങ് ആഘോഷത്തിന് ഇക്കുറിയും ഏറെപ്പേരെത്തി. 10 ടൺ കേക്കാണ് ഇവിടെ ഒരുങ്ങുന്നത്.