താൻ പഠിച്ച സ്കൂളിന്റെ ശതാബ്ദിയാഘോഷത്തില്‍ ഉദ്ഘാടകനായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. നൂറിന്റെ നിറവിലെത്തിയ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ആഘോഷ പരിപാടികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. മാതൃ വിദ്യാലയം സമ്മാനിച്ച നന്മകളാണ് ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്ന് പ്രൊഫ. രവീന്ദ്രനാഥ് പറഞ്ഞു. തൃശൂര്‍ അതിരൂപത മെത്രപ്പൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സോവനീര്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി ചെമ്പകശ്ശേരി പ്രകാശനം ചെയ്തു. ഫാ. പോള്‍സണ്‍ പാലത്തിങ്കല്‍, ഡോ. ജോയ് കെ.എ. എന്നിവര്‍ നേതൃത്വം നല്കി.
Advertisement