വീടിന് വേണ്ടിയുള്ളതെല്ലാം ഒരൊറ്റ കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് വനിത വീട് പ്രദർശനത്തിൽ. രാജ്യാന്തര ബ്രാൻഡുകളടക്കം നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിൽ ഉള്ളത്. പുതിയ വീട് എന്ന ആശയം മനസ്സിലുള്ളവർ ഒട്ടും വൈകരുത്. നേരെ കൊച്ചി മറൈൻ ഡ്രൈവിലേക്ക് വരിക. നല്ല വീട് എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാൻ കഴിയുന്ന അറിവുകളും കാഴ്ചകളുമാണ് നിങ്ങളെ കാത്തിരിക്കുന്നത്
നിർമാണരംഗത്തെ മുൻനിര കമ്പനികളുടേതായി നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ വിദഗ്ധരായ ആർക്കിടെക്ടുമാർ മാർഗനിർദേശം നൽകും. ഓരോന്നും നേരിട്ട് കണ്ട് തിരഞ്ഞെടുക്കാം എന്ന പ്രത്യേകതയുമുണ്ട്. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദർശനം ഇന്ന് അവസാനിക്കും.