സംസ്ഥാനത്ത് ട്രെയിന്‍ യാത്രാനിരക്ക് കുറയുന്നു. സൂപ്പര്‍ ഫാസ്റ്റ് പദവി ഒഴിവാക്കുന്നതോടെ എട്ടു ട്രെയിനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിരക്ക് കുറയുക. എക്സ്പ്രസ് ട്രെയിനുകളായി മാറുന്ന ട്രെയിനുകളുടെ നമ്പറിലും മാറ്റമുണ്ടാകും.

ജനശതാബ്ദി അടക്കമുള്ള എട്ടു സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളാണ് എക്സ്പ്രസ് ട്രെയിനുകളായി മാറുന്നത്. ഇതോടെ ഈ ട്രെയിനുകളിലെ ടിക്കറ്റ് നിരക്കിനും കുറവ് വരും. എക്സ്പ്രസ് ട്രെയിനുകളായി ഉടന്‍ മാറാന്‍ പോകുന്ന ട്രെയിനുകള്‍ ഇവയാണ്.

  • തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്
  • തിരുവനന്തപുരം– കണ്ണൂര്‍  ജനശതാബ്ദി എക്സ്പ്രസ് 
  • എറണാകുളം– പട്ന ബൈ വീക്കിലി എക്സ്പ്രസ്ര് 
  • തിവനന്തപുരം നോര്‍ത്ത് – ലോക്മാന്യ തിലക് എക്സ്പ്രസ്

ജനുവരി ഒന്ന് മുതലാകും മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളാകുമ്പോള്‍ ടിക്കറ്റ് നിരക്കിലുണ്ടാകുന്ന കുറവ് ഇങ്ങനെ: ജനശതാബ്ദി ട്രെയിനില്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ സെക്കന്‍ഡ് സിറ്റിങില്‍ യാത്ര ചെയ്യാന്‍ 200 രൂപ മുടക്കണം. എന്നാല്‍ എക്സ്പ്രസ് ട്രെയിന്‍ ആകുന്നതോടെ 15 രൂപ കുറയും. അതായത് ഇനിമുതല്‍ 185 രൂപ നല്‍കിയാല്‍ മതിയാകും. ഇനി എസി ചെയര്‍കാറിലാണെങ്കില്‍ 640 രൂപയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. അത് 45 രൂപ കുറഞ്ഞ് 595 രൂപയായി മാറും. നിരക്ക് കുറയുന്നതിനെ കയ്യടികളോടെ വരവേല്‍ക്കുകയാണ് യാത്രക്കാര്‍.

ട്രെയിനുകളുടെ നമ്പറിലും മാറ്റമുണ്ടാകും. കോഴിക്കോട്– തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ഇനി മുതല്‍ 16375 എന്ന നമ്പറിലാകും സര്‍വീസ് നടത്തുക. ഇതുവരെ 12075 എന്നായിരുന്നു നമ്പര്‍. തിരിച്ച് തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദിയുടെ 12076 എന്ന നമ്പര്‍ 16376 എന്ന നമ്പറായി മാറും. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് 12081 എന്ന നമ്പറിന് പകരം 16379 എന്ന നമ്പര്‍ അനുവദിച്ചു. തിരുവനന്തപുരം- കണ്ണൂര്‍ റൂട്ടിലെ ഇതേ ട്രെയിനിന് 12082 ന് പകരം 16380 ആക്കിയിട്ടുണ്ട്. എറണാകുളം– പട്ന ബൈവീക്‌ലി എക്സ്പ്രസിന്‍റെ 22643 എന്ന നമ്പര്‍ 16359 ആയി മാറും. പട്ന– എറണാകുളം സര്‍വീസ് 22644ന് പകരം16360 ആയി മാറും. തിരുവനന്തപുരം നോര്‍ത്ത്– ലോക്മാന്യതിലക് 12201/12202 എന്ന സര്‍വീസുകളുടെ നമ്പറുകള്‍ യഥാക്രമം 16371/ 16372 എന്നിങ്ങനെ ആകും.

ENGLISH SUMMARY:

Rail passengers in Kerala are set to receive significant financial relief as eight major trains, including the Janashatabdi Expresses, are being downgraded from the superfast category to regular express services. Taking effect from January 1, this reclassification will reduce ticket fares across various classes, lowering Janashatabdi Second Sitting fares from ₹200 to ₹185 and AC Chair Car fares from ₹640 to ₹595.