സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ബൈക്ക് റൈഡറും ഏവിയേഷന്‍ പ്രേമിയുമായ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ ഹമീദ്. ഇരുചക്ര വാഹനങ്ങളോടുള്ള അഭിനിവേശത്തില്‍ നിന്ന് വിമാനം പറത്തുന്ന പൈലറ്റായി വളര്‍ന്നു. സൗദി യുവാക്കള്‍ക്ക് വലിയ പ്രചോദനമാവുകയാണ് ക്യാപ്റ്റന്‍ ഹമീദിന്റെ ജീവിതം.

സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്നും, കഠിനാധ്വാനമുണ്ടെങ്കില്‍ മണ്ണില്‍ നിന്ന് വിണ്ണിലേക്ക് ചിറകടിച്ചുയരാമെന്നും തെളിയിക്കുകയാണ് ബൈക് റൈഡറും ഏവിയേഷന്‍ പ്രേമിയുമായ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ ഹമീദ്. ഇരുചക്ര വാഹനങ്ങളോടുള്ള ഭ്രമത്തില്‍ നിന്ന് പൈലറ്റായി വളര്‍ന്നതോടെ സൗദി യുവാക്കള്‍ക്ക് വലിയ പ്രചോദനമാണ് ക്യാപ്റ്റന്‍ അല്‍ ഹമീദ്.

2003ലാണ് ബൈക് റൈഡിംഗില്‍ ഹരം തുടങ്ങിയത്. റൈഡിംഗിനിടെ നേരിട്ട സാങ്കേതിക തകരാറുകള്‍ യാത്രകളെ തടസ്സപ്പെടുത്തി. എന്നാല്‍, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം അറ്റകുറ്റപ്പണി നടത്താന്‍ പഠിച്ചു. ഇതോടെ ബൈക് മെക്കാനിക്ക് ജോലികളില്‍ വിദഗ്ദ്ധനായി മാറി.

ഗള്‍ഫ് മേഖലയിലെ നിരവധി റാലിയിലും മത്സരങ്ങളിലും പങ്കെടുത്തു. റൈഡിംഗിലും മെയിന്റനന്‍സിലും മികവ് തെളിയിച്ചതോടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും തേടിയെത്തി. ആറ് വര്‍ഷം മുന്‍പ് സ്വന്തമായി ബൈക്ക് സര്‍വീസ് സെന്ററും ആരംഭിച്ചു. സൗദി ദേശീയ ദിനം, സ്ഥാപക ദിനം, പതാക ദിനം തുടങ്ങിയ ദേശീയ ആഘോഷങ്ങളിലെ ഔദ്യോഗിക ചടങ്ങുകളില്‍ ക്യാപ്റ്റന്‍ അല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് ബൈക് റൈഡര്‍മാര്‍ അണിനിരക്കുന്നത്. കുട്ടിക്കാലം മുതലുള്ള ആകാശയാത്ര എന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് ഇപ്പോള്‍. സൗദി ഏവിയേഷന്‍ ക്ലബ്ബില്‍ അംഗത്വം നേടി. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പൈലറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ സന്തോഷത്തിലാണ് ക്യാപ്റ്റന്‍ ഹമീദ്.

ENGLISH SUMMARY:

Captain Mohammed Al Hameed's inspiring journey from a biker to a pilot demonstrates that dreams have no limits and with hard work, one can soar to great heights. His story is a significant motivation for Saudi youth, showcasing how passion and dedication can lead to achieving ambitious goals.