അച്ഛൻ പകർന്നുനൽകിയ ക്ലാരനെറ്റിൽ തുടങ്ങി സാക്സഫോണിലൂടെ വളർന്ന സംഗീതജീവിതം. 72-ാം വയസ്സിലും സംഗീതത്തെ ജീവിതത്തോട് ചേർത്തുപിടിക്കുകയാണ് മട്ടാഞ്ചേരി സ്വദേശി നെൽസൻ സേവ്യർ. 

നെൽസൺ പെട്ടിയുമായി ബീച്ചിലൂടെ നടക്കുന്നത്. തൊപ്പി വെച്ച് ക്ലാരനറ്റ് വായിക്കാൻ എടുക്കുന്നത് എന്നിട്ട് വീട്ടിൽ നിന്ന് ക്ലാരനറ്റ് വായിക്കുന്ന അതിലേക്ക് മാറുക. കഴിഞ്ഞ ആറ് പതിറ്റാണ്ടായി സംഗീതമാണ് മട്ടാഞ്ചേരി സ്വദേശി നെൽസന്റെ ജീവിതം. പത്താം വയസ്സിൽ അച്ഛൻ സേവ്യറിൽ നിന്ന് ക്ലാരനെറ്റ് പഠിച്ചുതുടങ്ങി. അന്ന് വിരലുകളിൽ തൊട്ട ആ സംഗീതം... പിന്നീട് ജീവിതത്തിന്റെ ഓരോ വഴിയിലും നെൽസനൊപ്പം സഞ്ചരിച്ചു. 72ആം വയസ്സിലും സംഗീത ലോകത്ത് ജീവിക്കുകയാണ് അദ്ദേഹം. 

ഒട്ടനവധി കലാകാരന്മാർക്കൊപ്പം വേദി പങ്കിട്ടു. സംഗീതസംഘങ്ങളോടൊപ്പം യാത്ര ചെയ്തു. വേദിയുടെ വെളിച്ചത്തിൽ നിന്ന് സിനിമയുടെ ശബ്ദലോകത്തേക്കും ആ സംഗീതം എത്തി. പക്ഷേ, കലയിലും ജീവിതത്തിലും അർഹിച്ച അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഇന്നും കഴിക്കുന്നത് വാടകവീട്ടിലാണ്. അച്ഛൻ നൽകിയ ക്ലാരനെറ്റും സാക്സൊഫോണും ഇന്നും ആ കൈകളിലുണ്ട്.തനിക്ക് പകർന്നു കിട്ടിയ സംഗീതം തന്റെ ശിഷ്യന്മാരിലൂടെ കൂടുതൽ ഉച്ചത്തിൽ കേൾക്കണമെന്ന ആഗ്രഹം മാത്രമാണ് നെൽസനുള്ളത്. 

ENGLISH SUMMARY:

Nelson Xavier, a 72-year-old musician from Mattancherry, continues to embrace music, which began with a clarinet passed down from his father and evolved through the saxophone. His six-decade-long musical journey, though rich with experiences and performances, has not brought him the recognition he deserves, yet he cherishes his instruments and hopes his students will carry his musical legacy forward.