കാർ വീടാക്കി മാറ്റി ഒരു മാസം കൊണ്ട് ഏകദേശം ഇന്ത്യ ചുറ്റി വന്നിരിക്കുകയാണ് തൃശൂരിലെ ഒരു കുടുംബം. മെയ് 25ന് തുടങ്ങി ജൂൺ 22 ന് തിരിച്ചെത്തി. പാലയ്ക്കൽ സ്വദേശികളായ സുനിൽ സൂര്യയുടെയും കുടുംബത്തിന്റെയും ഫാലിമി ട്രിപ്പിന്റെ വിശേഷങ്ങൾ...
അഞ്ചുവർഷത്തെ കാത്തിരിപ്പിനോടുവിലാണ് ഇന്ത്യയുടെ വൈവിധ്യങ്ങൾ അനുഭവിച്ചറിഞ്ഞ് 16 സംസ്ഥാനങ്ങളിലൂടെ ഈ കുടുംബത്തിന്റെ യാത്ര. പിന്നിട്ടതാകട്ടെ 9000 കിലോമീറ്ററും. ഒരു മാസത്തേക്ക് ആവശ്യമായ സാമഗ്രികൾ എല്ലാം കാറിൽ കരുതിയിരുന്നു. ചോറും നൂലപ്പവും ചിക്കൻ ഫ്രൈയും വരെ കാറിലുണ്ടാക്കി. ചൂടും തണുപ്പും വിശപ്പും ദാഹവും എല്ലാം കാറിനുള്ളിൽ. കാറും കട്ടക്ക് കൂടെ നിന്നു.
മകൾ പ്ലസ് ടു വിദ്യാർഥിനിയാണ്. ഒരു മാസത്തെ ക്ലാസ് മുടങ്ങിയിരുന്നു. എന്നാല്‍, ക്ലാസ് മുറികളിൽ മാത്രമല്ല പഠനം, ലോകം കാണണമെങ്കിൽ, പഠിക്കണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്തേ മതിയാവൂ എന്ന ചിന്തയിൽ മറ്റൊന്നും അവര്‍ ആലോചിച്ചില്ല. ഫോട്ടോഗ്രാഫിയിൽ പരിചയസമ്പന്നരായ കുടുംബം ഓരോ സ്ഥലവും ക്യാമറയിൽ പകർത്തുകയും ചെയ്തു. ലോകം കാണാൻ, മനുഷ്യരെ അറിയാൻ, ജീവിതങ്ങൾ പഠിക്കാൻ ഇനിയും ഇവരുടെ യാത്ര തുടരും...