കടലും കായലും സമ്മേളിക്കുന്ന കൊല്ലം പരവൂരിലേക്കൊരു യാത്ര പോയാലോ. തെളിഞ്ഞ ജലാശയത്തിലൂടെ കണ്ടല്‍ക്കാടുകള്‍ കണ്ടു മനസിനെ കുളിര്പ്പിച്ചുള്ള യാത്രയ്ക്കായാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. സ്പീഡ് ബോട്ടിങ്ങ്, വിന്‍ഡ് സര്‍ഫിങ്ങ്, കയാക്കിങ്ങ് എന്നിവയ്ക്കായും ഇവിടെ എത്തുന്നവര്‍ നിരവധിയാണ്. വള്ളമെടുത്തു ഓളപ്പരപ്പിനെ വകഞ്ഞുമാറ്റി മുന്നോട്ടു നീങ്ങുമ്പോള്‍ കാഴ്ചയെ നിറയ്ക്കുന്നത് പ്രകൃതിയുടെ അസാമാന്യ ഭംഗിയാണ്. പുഴ കടന്ന് കായലിലൂടെ കാടുകള്‍ കണ്ടൊരു യാത്ര. ഇത്തിക്കരയാര്‍ പരവൂര്‍ കായലില്‍ പതിക്കുന്ന സ്ഥലത്താണ് കേരളത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകളില്‍ ഒന്ന് സ്ഥിതിചെയ്യുന്നത്. ചെറുതും വലുതുമായ വള്ളങ്ങളില്‍ തുരുത്തുകള്‍ ചുറ്റി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം.
കായലിനു നടുവില്‍ മുട്ടോളം വെള്ളത്തില്‍ നിന്ന് തുരുത്തിന്റെ ഭംഗി ആസ്വദിക്കാം, ശരീരം തണുപ്പിച്ച് ശുദ്ധമായ. വെള്ളത്തില്‍ മുങ്ങി നിവരാംഅവധി ദിവസങ്ങളിലാണ് ഇവിടെ ഏറ്റവും തിരക്ക് കൂടുതല്‍. സൂര്യോദയവും, അസ്തമയവും കണ്ടാണ് ഇവിടെ നിന്നും മടങ്ങുന്നവരും ചെറുതല്ല
പത്തിലധികം സ്വകാര്യ അഡ്വഞ്ചര്‍ സ്പോര്‍ട്സ് സ്ഥാപനങ്ങളാണ് പരവൂര്‍ കായല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. കയാക്കിങ്ങിനു പുറമേ വിന്‍ഡ് സര്‍ഫിങ്ങ്, ജെറ്റ് സ്കീയിങ്ങ്, സ്പീഡ് ബോട്ട് സവാരി, ബനാന ട്യൂബ് ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങള്‍ക്കും പരവൂര്‍ കായലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.