ഓണക്കാലമായാൽ തലസ്ഥാനത്ത് തിരക്കേറുന്ന പൊൻമുടി അടക്കം ചില വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്. എന്നാൽ, അധികം ആരും കടന്നുചെല്ലാത്ത ഒരിടം കണ്ടാലോ. അതും നഗരത്തോട് ചേർന്ന്.
നഗരത്തിൽ നിന്ന് ചുമ്മാ 25 മിനിട്ട് വണ്ടിയോടിച്ചാലെത്താം മടവൂർപ്പാറയിൽ. നഗരത്തോട് ചേർന്നാണെങ്കിലും വേറെ മൂഡാണ്. പാറക്കെട്ടിന് മുകളിൽ ചിൽ മൂഡ്. പ്രാചീനമായ മടവൂർപ്പാറ ഗുഹാ ക്ഷേത്രവും ഈ പാറയിലാണ്. കഠിനമെങ്കിലും ആ നടന്നുക്കയറ്റവും മനസിൽ തങ്ങിനിൽക്കും.
മടവൂർപ്പാറയിലെ ഏറ്റവും വലിയ ആകർഷണം മുളകൊണ്ടുള്ള പാലമാണ്. അറ്റക്കുറ്റപ്പണിക്കായി ഇത് അടച്ചിട്ട് മൂന്നുമാസമായി. പാറക്കെട്ടിന് മുകളിൽ നിന്നാൽ നഗരവും അറബിക്കടലും കാണാം. മനസ് ശാന്തമാക്കി മടങ്ങാം.