ഡെസ്റ്റിനേഷൻ വെഡിങ്ങിന്‍റെ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റാൻ കോൺക്ലേവുമായി കേരള ട്രാവൽ മാർട് സൊസൈറ്റി. സര്‍ക്കാര്‍ സഹകരണത്തോടെയാണ് 14 മുതൽ രണ്ടു ദിവസം ഗ്രാൻഡ് ഹയാത്തിൽ വച്ച് പ്രഥമ വെഡിങ് ആൻഡ് മൈസ് കോൺക്ലേവ് നടത്തുന്നത്. സമാന്തരമായി ലെ മെറിഡിയൻ ഹോട്ടലിൽ വാണിജ്യ കൂടിക്കാഴ്ചകളും പ്രദർശനവും നടക്കും. വിദേശത്തു നിന്നുള്ള 65 പേർ ഉൾപ്പടെ 700 ബയേഴ്സ് ഇതുവരെ റജിസ്റ്റർ ചെയ്തു.