കല്യാണ ഫോട്ടോഷൂട്ടുകാരുടേയും റീല്‍സെടുക്കുന്നവരുടെയും പ്രധാന ലൊക്കേഷനാണ് ബാംഗ്ലൂര്‍ റോഡ്.കര്‍ണാടകയില്‍ അല്ല പത്തനംതിട്ട ആറന്‍മുളയിലാണ് ഈ റോഡ്.പത്തനംതിട്ടയില്‍ വൈബുളള ഇടം പോരെന്ന യുവാക്കളുടെ പരാതി തീര്‍ക്കുന്ന ഇടംകൂടിയാണ് ഇവിടം.
പത്തനംതിട്ടയിലെ വൈകുന്നേരങ്ങള്‍ ചെലവിടാന്‍ പറ്റിയ ഇടം എവിടെയുണ്ടെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ആറന്‍മുള നീര്‍വിളാകത്തെ ബാംഗ്ലൂര്‍ റോഡ്.ഇരുവശത്തും കണ്ടെത്താദൂരം നീണ്ട പാടം.തോട്.പാടത്ത് പറന്നും പമ്മിയും നടക്കുന്ന കൊക്കുകള്‍.
ഇരിക്കാന്‍ ചാരുബഞ്ചുകള്‍.ആടാന്‍ ഊഞ്ഞാല്,സെല്‍ഫി പോയിന്‍റ്.ഇതൊക്കെ ആസ്വദിക്കാല്‍ തലമുറഭേദമില്ലാതെ വൈകുന്നേരം നാട്ടുകാരും.റീല്‍സെടുക്കാനും ഫോട്ടോയെടുക്കാനും പച്ചപ്പ് തേടിയെത്തുന്ന വലിയൊരു കൂട്ടം വേറെയും.വൈകുന്നേരങ്ങളില്‍ ആകെ ആഘോഷമാണ് ബാംഗ്ലൂള്‍ റോഡില്‍.
ഓരോ ഋതുഭേദത്തിനും ഓരോ കാഴ്ചയാണ് റോഡില്‍.വാകപൂത്ത് പൊഴിയുന്നകാലത്ത് റോഡില്‍ പരവതാനി വിരിച്ചപോലെ ചുവന്ന പൂക്കളുണ്ടാകും.ഇത് കണ്ടാണ് ബാംഗ്ലൂര്‍ റോഡെന്ന് ആരോ പേരിട്ടത്.ആ പേര് പിന്നെ സ്ഥിരമായി.വൃത്തിയാക്കാന്‍ നാട്ടുകാരും പഞ്ചായത്തും ഇടപെട്ടതോടെയാണ് ഇക്കാണുന്ന ഭംഗിയുളള റോഡായത്
ബാംഗ്ലൂര്‍ റോഡ് ഹിറ്റായി.ആളുകളുടെ ഒഴുക്കായി.ഇനി എല്ലാവര്‍ക്കും സൗകര്യമാകും വിധം എങ്ങനെ വിനോദസഞ്ചാര പദ്ധതികള്‍ നടപ്പിലാക്കാം എന്നാണ് ആലോചന.