aamapara

മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നാലെ കൊടയ്ക്കനാലിലെ ഗുണാകേവും ട്രെൻഡിംഗ് ആയിരുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഗുണാ കേവിനെ വെല്ലുന്ന ഒരിടം ഇടുക്കിയിലുണ്ട് ആമപ്പാറ. നിരവധി സഞ്ചാരികളാണ് അവധിക്കാലം ആസ്വദിക്കാൻ ആമപ്പാറയിലെത്തുന്നത്.

രാമക്കൽമേട്ടിൽ നിന്ന് ആറ് കിലോമീറ്റർ ദൂരമാണ് ആമപ്പാറയിലേക്കുള്ളത്. പാറക്കെട്ടുകൾക്ക് മുകളിലുടെ മൂന്ന് കിലോമീറ്റർ സാഹസിക യാത്ര ചെയ്താലേ ആമപ്പാറയിലെത്തു.  അകന്നുമാറി നിൽക്കുന്ന രണ്ട് പാറകൾക്കിടയിലുടെ ഇഴഞ്ഞു നീങ്ങിയാലേ ഇവിടുത്തെ ഗുഹയുടെ മറുപുറത്തെത്തു. ആമയുടെ പുറം തോട് പോലെയുള്ള പാറയിടുക്കിലെ തണുത്ത കാലാവസ്ഥയും ആസ്വദ്യകരമാണ് 

ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ട്രെക്കിങ്ങും മാറ്റ് സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്  മൂന്നാർ കഴിഞ്ഞാൽ ജില്ലയിലേറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടമായി ആമപ്പാറയെ മാറ്റാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത് 

Aamapara tourism