ഇത് ജെൻസികളുടെ കാലമാണ്. ജെൻസികളുടെ ജീവിത രീതിയും ഫാഷനും ഒന്നും പറയണ്ട, അവരുടെ സംസാര രീതി പോലും മറ്റുള്ള ജനറേഷനിൽ നിന്ന് വ്യത്യസ്തമാണ്.
നിങ്ങൾ കേട്ടിട്ടില്ലേ - സ്കിബിഡി, റിസ്, ഡെലുലു, ട്രാഡ് വൈഫ്, അങ്ങനെ നീളുന്നു അവരുടെ ഡിക്ഷണറിയിലെ വാക്കുകൾ. ഇതൊക്കെ മനസ്സിലാക്കാൻ തന്നെ ഒരു പ്രത്യേക കോഴ്സ് എടുക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇപ്പോൾ ഇതൊന്നുമല്ല സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ഇപ്പോൾ ട്രെൻഡിങ് ഡോൾഫിൻ ഇമോജിയാണ്.
എന്താണീ ഡോൾഫിൻ ഇമോജി? ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നൊക്കെ ഏതൊരാൾക്കും സംശയം തോന്നാം.
നമ്മൾ സാധാരണ കമന്‍റിൽ എന്തെങ്കിലും തമാശ കണ്ടാൽ ചിരിക്കുന്ന ഇമോജി ഇടാറില്ലേ? എന്നാൽ ജെൻസി ഇപ്പോൾ അതിന് പകരമായി ഉപയോഗിക്കുന്നത് ഡോൾഫിൻ ഇമോജിയാണ്.
അതെ, നിങ്ങൾ കമന്‍റ് ബോക്സിൽ ഒരു ഫണ്ണി വീഡിയോ കാണുമ്പോൾ, താഴെ ആരെങ്കിലും ഡോൾഫിൻ ഇമോജി ഇട്ടിട്ടുണ്ടെങ്കിൽ മനസ്സിലാക്കിക്കോ, അതിന്‍റെ അർത്ഥം "ഞാൻ ചിരിച്ച് മറിഞ്ഞു" എന്നാണ്. ഇത് തന്നെയാണ് പുതിയ Gen Z കോഡ്.
എന്തുകൊണ്ട് ഡോൾഫിൻ?
ഇതിന് പിന്നിൽ ഒരു ക്യൂട്ട് ആയ കാരണമുണ്ട്. ഡോൾഫിനുകളുടെ കളിയും, അവ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളും ചിരിയുമായി സാമ്യമുള്ളതായി തോന്നുന്നു. ഡോൾഫിൻ എപ്പോഴും ഹാപ്പിയും പ്ലേഫുളും ആണല്ലോ. അതുകൊണ്ട് തന്നെ സന്തോഷം, നിഷ്കളങ്കമായ ചിരി, ഒരു വൈബ് എന്നൊക്കെ കാണിക്കാൻ ആണ് ജെൻസി ഡോൾഫിനെ ഉപയോഗിക്കുന്നത്.
ഓൺലൈൻ സംഭാഷണങ്ങളിൽ ഡോൾഫിൻ ഇമോജിക്ക് പുതിയൊരു രസകരമായ അർത്ഥം നൽകുകയാണ് ജെൻ Z. . എന്നാല്‍ വൈകണ്ട, ഡോള്‍ഫിന്‍ ഇമോജി ഇട്ട് ട്രെന്‍ഡില്‍ നീന്തിത്തുടിക്കൂ....