alia-sadguru

ഒരാളുടെ ജീവിതത്തിന്‍റെ മുപ്പത് ശതമാനത്തോളം ഉറങ്ങാനാണ് ചിലവഴിക്കുന്നതെന്നാണ് കണക്ക്. ശരാശരി മനുഷ്യന് ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും ഉറക്കം നിര്‍ബന്ധമായി വേണം. എന്നാല്‍ ആലിയ ഭട്ടും സദ്ഗുരുവും ഉറക്കെത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചാണ് ഓണ്‍ലൈനില്‍ ഉറക്കത്തെക്കുറിച്ച് മറ്റ് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. 

തനിക്ക് ഒരു അപകടം പറ്റിയതിന് ശേഷം ദിവസവും നാലോ അഞ്ചോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ പറ്റാറുള്ളു, തനിക്കത് ശീലമായി അത് തുടരുകയാണെന്ന് സദ്ഗുരു പറഞ്ഞു. ആശ്ചര്യപ്പെട്ട ആലിയ തനിക്ക് ചുരുങ്ങിയത് എട്ടോ ഒമ്പതോ മണിക്കൂറെങ്കിലും ഉറക്കം വേണമെന്ന് സദ്ഗുരുവിനോട് പറഞ്ഞു. 

എന്നാല്‍ ആലിയയുടെ മറുപടി കേട്ട സദ്ഗുരു ഇങ്ങനെ ഉറങ്ങിയാല്‍ എപ്പോഴാണ് നിങ്ങള്‍ക്ക് ജീവിക്കാന്‍ സമയം കിട്ടുക എന്ന് ചോദ്യമുന്നയിച്ചു. ഉറങ്ങുമ്പോഴാണ് ശരീരം ആ ദിവസത്തെ ആഘാതങ്ങളില്‍ നിന്ന് രക്ഷ നേടുന്നത് ഉറക്കം നല്ലതാണെന്നാണ് വിദഗ്ധരടക്കം പറയുന്നെന്നും ആലിയ പറഞ്ഞു. എന്നാല്‍ ആരും അനാവശ്യമായി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നില്ല, ഉറങ്ങുമ്പോള്‍ നിലനില്‍പ്പില്ല സ്വന്തം അസ്ഥിത്വം ഇഷ്ടമില്ലാത്തവരാണ് അധികം ഉറക്കത്തിലേക്ക് പോകുന്നത് എന്നായിരുന്നു ഗുരുവിന്‍റെ മറുപടി. 

ഇതിന് പിന്നാലെയാണ് അധിക ഉറക്കത്തെക്കുറിച്ച് ചര്‍കള്‍ ഉയരുന്നത്. എട്ടു മണിക്കൂറില്‍ താഴെ ഉറക്കം മതി എന്ന് ചിലരും വേണ്ടത്ര ഉറങ്ങുന്നതാണ് നല്ലതെന്ന് ചിലരും ചേരി തിരി‍ഞ്ഞ് ചര്‍ച്ചയായി. എന്നാല്‍ ആരോഗ്യവിദഗ്ധരടക്കം ശരാശരി മനുഷ്യന്‍റെ ഉറക്കസമയം എട്ട് മണിക്കൂറാണെന്ന് വാദിച്ചു. അപൂര്‍വം കേസുകളില്‍ മാത്രമാണ് മനുഷ്യന് കുറഞ്ഞ സമയം ഉറങ്ങാനാകുന്നത്. എന്നാല്‍ അമിതമായി ഉറങ്ങുന്നവര്‍ ഡിപ്രഷന്‍ പോലുള്ള ആസുഖമുള്ളവരാകാം എന്നും പഠനങ്ങള്‍ പറയുന്നു. എന്തായാലും സദ്ഗുരുവിന്‍റെ ഉറക്കചര്‍ച്ച ഉറക്കത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനും മനസിലാക്കുന്നതിനും കാരണമായെന്ന് വാല്‍ക്കഷണം.

ENGLISH SUMMARY:

Sleep duration and its necessity are central to a recent discussion between Alia Bhatt and Sadhguru, sparking online conversations about sleep habits. While Sadhguru suggests minimal sleep might be sufficient, highlighting that those who oversleep may be seeking an escape from self, Alia Bhatt emphasizes the restorative benefits and a minimum requirement of eight to nine hours for health.