സാധാരണയായി മിക്കവരും അലാറത്തിന്റെ കേട്ടാണ് ഉണരുന്നത്. എന്നാല്‍ അലാറത്തിന്റെ ശബ്ദം കേട്ട് പെട്ടന്നുണരുന്നത് ആരോഗ്യത്തെ ബാധിക്കും. ഒരു അലാറം കേട്ട് ഉണരുന്നത് രക്തസമ്മർദ്ദത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു, സ്വാഭാവികമായി ഉണരുന്നവരെ അപേക്ഷിച്ച് രക്തസമ്മർദ്ദത്തിന്റെ അളവ് 74% വർദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.
7 മണിക്കൂറിൽ താഴെ ഉറക്കം ലഭിച്ച വ്യക്തികളിൽ രക്തസമ്മർദ്ദത്തിലെ ഈ വർദ്ധനവ് കൂടുതൽ പ്രകടമാണ്. ഇവ പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെ ഉയർന്ന ഹൃദയ സംബന്ധമായ അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി 32 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്, മുന്നേ തന്നെ ഇത്തിലുള്ള രോഗങ്ങള്‍ഉള്ളവരാണെങ്കില്‍ ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും വിദഗ്ധര്‍ പറയുന്നു.
ഉറക്കം ആവശ്യത്തിന് ലഭിക്കാത്തത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നും പഠനം സ്ഥിരീകരിച്ചു. നല്ല ശബ്ദങ്ങള്‍ കേള്‍ക്കുകയോ വെളിച്ചം കണ്ട് എഴുന്നേല്‍ക്കുകയോ ചെയ്യുന്നത് ഇത്തരം ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും. സ്വാഭാവികമായ ഉറക്കം ലഭിക്കുകയാണെങ്കില്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ സാധിക്കും. നിര്‍ബന്ധമായും അലാറം വെക്കണമെങ്കില്‍ ശാന്തമായ ഏതെങ്കിലും പാട്ടുകള്‍ വയ്ക്കുന്നതാവും ഉചിതമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.