ഭൂമിയിലെ ഏറ്റവും സുന്ദരമായ സൃഷ്ടികളിലൊന്നെന്ന് നിസംശയം പറയാവുന്ന ജീവിയാണ് പാണ്ട. സൃഷ്ടികൊണ്ടുമാത്രമല്ല കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും പാണ്ടകള്‍ ഒരു മാതൃകയാണ് . പാണ്ട പേരന്‍റിങ് മനുഷ്യരും മാതൃകയാക്കേണ്ടതാണ്.
സാധാരണയായി പാണ്ടകള്‍ അവരുടെ കുട്ടികളെ സ്വതന്ത്രരായി വിടുകയും അവശ്യ സന്ദര്‍ഭങ്ങളില്‍ അവയ്ക്ക് താങ്ങാവുകയുമാണ് പതിവ്. സ്വതന്ത്രരായി വളരുന്നതിനൊപ്പം തീരുമാനങ്ങളെടുക്കാനും ഇതുവഴി കുഞ്ഞുങ്ങള്‍ക്ക് സ്വാഭാവികമായ കഴിവ് ലഭിക്കുന്നു
കാണാനെന്നപോലെ തന്നെ സൗമ്യരാണ് പാണ്ടകള്‍. കുട്ടികളെ വളര്‍ത്തുന്നതിലും ആ സൗമ്യത പ്രകടമാണ് . ഈ സമീപനം കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസനത്തിനും ഒരുപോലെ സഹായികമാണ് . ഇത് കുട്ടികളിൽ ഉത്തരവാദിത്തബോധം വളർത്താൻ സഹായിക്കുക മാത്രമല്ല, അവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
കര്‍ക്കശമായ സമീപനം പാണ്ടകള്‍ക്കില്ല. കുട്ടികളുടെ തീരുമാനങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ ഇടപെടുന്നില്ല. കുട്ടിയുമായി മെച്ചപ്പെട്ട വൈകാരിക ബന്ധം കെട്ടിപ്പടുക്കാനും അവയ്ക്ക് കഴിയുന്നു. മാത്രമല്ല ഈ സമീപനം കുട്ടകള്‍ക്ക് ചുറ്റുപാടുകളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവസരമൊരുക്കുന്നു. പുതിയ കാര്യങ്ങളിൽ കൂടുതൽ പരീക്ഷണാത്മകമായിരിക്കാൻ കുട്ടികളെ പാണ്ട പാരൻ്റിംഗ് സഹായിക്കുന്നുണ്ട്. മാതാപിതാക്കളുടെ പിന്തുണയോടെ അവരുടെ സർഗ്ഗാത്മകത വികസിപ്പിക്കാനും ഇത് അവരെ പ്രാപ്തരാക്കുന്നു. കുട്ടികളുമായി ഇടപഴകുന്നതിനുള്ള പരമ്പരാഗതമായ മാർഗമല്ല ഇത്, അവരുടെ തെറ്റുകളിൽ നിന്ന് സ്വയം പഠിക്കാനും പിന്നീട് അതില്‍ സൂക്ഷ്മത പാലിക്കാനും ഇത് അവരെ സഹായിക്കുന്നു. ആത്മവിശ്വാസം, സന്തോഷം, വെല്ലുവിളികളെ നേരിടാനുള്ള കഴിവ് എന്നിവയെല്ലാം ഇത് വഴി കുട്ടികള്‍ക്ക് ലഭിക്കുന്ന മെച്ചങ്ങളാണ്.