ക്രിസ്മസ്– ന്യൂഇയര്‍ കാലമായതോടെ കോഴിമുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടി. കോഴിമുട്ടയ്ക്ക് ഏഴുരൂപയും ഒരു കിലോ കോഴിയിറച്ചിക്ക് 200 മുതല്‍ 240 രൂപ വരെയാണ് വില. ന്യൂ ഇയറോടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്
ക്രിസ്മസ് വിഭവങ്ങള്‍ ഒരുക്കുമ്പോള്‍ ഇത്തവണ കൈപ്പൊളും. കോഴിയിറച്ചിയും കോഴിമുട്ടയും കൊണ്ടുള്ള വിഭവങ്ങള്‍ ഒരുക്കണമെങ്കില്‍ പണം പൊടിക്കേണ്ടി വരും. കേക്ക് വിപണി സജീവമായതും മുട്ട വില ഉയരാന്‍ കാരണമായി. താറാവിന് 340 രൂപയാണ് വില. എന്നാല്‍, പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചതോടെ താറാവ് വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. ഇത് വിപണിയില്‍ പ്രതിഫലിക്കാനാണ് സാധ്യത. എങ്കില്‍ താറാവ് വില കുറഞ്ഞേക്കും.
സംസ്ഥാനത്ത് കോഴിമുട്ടയുടെയും താറാവിന്‍റെയും ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി കൂടിയതും വില കൂടാന്‍ കാരണമായിട്ടുണ്ട്.