AI Image
ഇ20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) സംബന്ധിച്ച ആശങ്കയ്ക്കിടെ ഇന്ത്യന്‍ വാഹന വിപണിയിൽ വന്‍ മാറ്റങ്ങള്‍. ആശങ്ക വര്‍ധിക്കുന്നതിനോടൊപ്പം രാജ്യത്തെ വാഹന ഉപയോക്താക്കള്‍ പെട്രോള്‍ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ തേടിപോകുകയാണെന്നാണ് റിപ്പോര്‍ട്ട്. സി.എൻ.ജി, ഹൈബ്രിഡ, ഇലക്ട്രിക് വാഹനങ്ങളിലാണ് ആളുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രിയം.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ജൂലൈയിൽ പെട്രോൾ കാറുകളുടെ വിപണി വിഹിതം 41.68 ശതമാനമാണ്. അതേസമയം, സി.എൻ.ജി., ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ചേർന്നുള്ള വിഹിതം 40.59 ശതമാനത്തിലെത്തി. അതായത്, പെട്രോൾ വാഹനങ്ങളേക്കാൾ വെറും 1.09 ശതമാനം കുറവ്. ഒരു വർഷം മുമ്പ് പെട്രോൾ വാഹനങ്ങളുടെ വിപണി വിഹിതം 47.6 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ അത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മറുവശത്ത്, ബദൽ ഇന്ധന വാഹനങ്ങളുടെ വിൽപ്പന സ്ഥിരമായി ഉയരുകയാണ്.
അതേസമയം, ജൂലൈയിൽ രാജ്യത്തെ പാസഞ്ചർ വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 19.1 ശതമാനം വർധിച്ചിട്ടുണ്ട്. പുതിയ മോഡലുകൾ, മികച്ച വായ്പാ പദ്ധതികൾ, ഇന്ധനച്ചെലവ് കുറഞ്ഞ വാഹനങ്ങളോടുള്ള താൽപര്യം എന്നിവയാണ് ഇതിന് പ്രധാന കാരണം. നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ വാഹന വിപണി അതിവേഗം മാറുകയാണെന്നാണ്. പെട്രോളിൽ മാത്രം ആശ്രയിക്കാതെ കൂടുതൽ പേർ ഇപ്പോൾ സി.എൻ.ജി., ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന പ്രവണതയാണ് കാണുന്നത്. ഈ മാറ്റം തുടർന്നാൽ, അടുത്ത കാലത്തുതന്നെ ബദൽ ഇന്ധന വാഹനങ്ങൾ പെട്രോൾ കാറുകളെ മറികടക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇ20 ഉപയോഗിച്ചാൽ മൈലേജ് കുറയുമോ, പഴയ വാഹനങ്ങളുടെ എൻജിന് കേടുപാടുകൾ സംഭവിക്കുമോ, പരിപാലനച്ചെലവ് കൂടുമോ തുടങ്ങിയ ആശങ്കകൾ ഉപഭോക്താക്കൾക്കുണ്ട്. ഈ ആശങ്ക മൂലമാണ് ചിലർ സി.എൻ.ജി., ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതായാണ് വിലയിരുത്തൽ. അതേസമയം, ഇ20 ഉപയോഗിച്ചതിനാൽ വാഹനങ്ങൾക്ക് വ്യാപകമായി എൻജിൻ തകരാർ സംഭവിച്ചെന്ന പരാതികൾ ലഭിച്ചിട്ടില്ലെന്ന് എഫ്എഡിഎ വ്യക്തമാക്കുന്നു. തെറ്റായ വിവരങ്ങളും ബോധവത്കരണക്കുറവുമാണ് ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പ്രധാന കാരണമെന്നും സംഘടന പറയുന്നു.
എന്താണ് ഇ20?
20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്ന ഇന്ധനമാണ് ഇ20. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനുമാണ് കേന്ദ്ര സർക്കാർ ഇ20 ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്.