ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ കുഷാഖിന്‍റെ പുത്തന്‍ മോഡല്‍ സ്‌കോഡ കൊച്ചിയിൽ അവതരിപ്പിച്ചു. സെഗ്‌മെന്‍റില്‍ തന്നെ ആദ്യമായെത്തുന്ന അത്യാധുനിക ഫീച്ചറുകള്‍ ചേര്‍ത്താണ് സ്കോഡ കുഷാഖിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ റോഡുകളിലെ യൂറോപ്യൻ കരുത്തരായ സ്‌കോഡ കുഷാഖ് പുത്തൻ രൂപത്തിൽ വിപണിയിലെത്തി. വിപണിയിലെത്തിയ കാലം മുതല്‍ ശ്രദ്ധേയമായ വാഹനമാണിത്. സുരക്ഷയിലും സാങ്കേതികവിദ്യയിലും വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളുമായാണ് ഇത്തവണ കുഷാഖിന്‍റെ വരവ്. പുതിയ ബട്ടർഫ്ലൈ ഗ്രില്ലാണ് അതിലെ ക്രോം ഘടകങ്ങളും ഒപ്പം അതിനുള്ളിലെ എല്‍ഇഡി ബാറും പുതുമ നല്‍കുന്നു. പുതിയ എല്‍ഇഡി ഹെഡ്‌ലാംപ്. ബംപറില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാം ശ്രദ്ധയം. ഇതോടൊപ്പം മോണ്ടെകാര്‍ലെ ബാജഡിജിങ്ങിലും വാഹനത്തെ അവതരിപ്പിച്ചു. അതിന്‍റെ ഗ്രില്ലില്‍ ഒരു ചുമന്ന ലൈന്‍ നല്‍കി. വശത്ത് ബാഡജിങ്ങും.17 ഇന്‍ജ് റേഡിയല്‍ ടറുകളാണ്. അടിസ്ഥാന മോഡല്‍ മുതല്‍ സണ്‍റൂഫ്, റിയര്‍ വൈപ്പര്‍, അലോയ്‌വീലുകള്‍ , ഐര്‍വിഎം, തുടങ്ങിയവ ഉള്‍പ്പെടുത്തി. ഉള്‍ഭാഗത്തും പുതുമകള്‍ വരുത്തുകയും, കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്‌തു. 26.3സെന്‍റീമീറ്ററിലുള്ള സ്ക്രീന്‍ ഇതിലൊരുക്കി. ഗൂഗിള്‍ ജെമിനി അടിസ്ഥാനമാക്കിയുള്ള വോയ്‌സ് അസിസ്റ്റന്‍റ്സ് ഏറെ ഉപകാരപ്രദമാണ്. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്‌ഷനിലാണ് ഈ വാഹനം എത്തുന്നത് 1ലിറ്റര്‍ ടിഎസ്ഐ എന്‍ജിനിലും, 1.5 ലിറ്റര്‍ ടിഎസ്ഐ എന്‍ജിനിലും. 1ലിറ്റര്‍ എന്‍ജിന്‍ 8 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടബിള്‍ ട്രാന്‍സ്‌മിഷനിലും, 1.5 ലിറ്റര്‍ 7 സ്പീഡ് ഡിഎസ്‌ജി ഗിയര്‍ബോക്‌സിലുമാണ് എത്തുന്നത്. സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ്ങുളള പുത്തന്‍ ഖുഷാഖ് മാര്‍ച്ചോടെ വിപണിയിലെത്തും . ഷിംല ഗ്രീൻ , സ്റ്റീൽ ഗ്രേ, ചെറി റെഡ് എന്നീ ആകർഷകമായ മൂന്ന് പുതിയ നിറങ്ങളിലും വാഹനം ലഭ്യമാകും. വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചു.