01
  • XUV 7OO എന്ന XUV 7XO
  • കരുത്തുറ്റ ഡീസല്‍ ,പെട്രോള്‍ എഞ്ചിനുകളില്‍
  • 31.24 സെന്‍റീ മീറ്റർ HD സ്ക്രീനില്‍

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര XUV 7XO യെ ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. മഹീന്ദ്രയുടെ ജനപ്രിയ മോഡലായ എക്‌സ് യുവി 7OO യുടെ പരിഷ്ക്കരിച്ച മോഡലാണ്  XUV 7XO. 2026ല്‍ മഹീന്ദ്ര ഇന്ത്യയിലവതരിപ്പിക്കുന്ന ആദ്യ വാഹനം കൂടിയാണിത്. അതിവേഗം മാറുന്ന വാഹന വിപണിയിൽ മഹീന്ദ്രയുടെ ഈ പുതിയ മോഡല്‍ നിരവധി പുതുമകളുമായാണ് എത്തുന്നത്. 7OO യേക്കാള്‍ കരുത്തോടും, സാങ്കേതിക തികവിലും, പുത്തന്‍ സംവിധാനങ്ങളുമായാണ് എത്തുന്നത്. ആറ് വേരിയന്‍റുകളില്‍ 7 നിറങ്ങളിലാണ് ഈ വാഹനം എത്തുന്നത്.

02

രൂപശൈലി

 പ്രീമിയം ലുക്കിലും പുതിയ മുഖത്തോടുമാണ് ഈ വാഹനം എത്തിയത്. പഴയ മോഡലിന്‍റെ കരുത്തുറ്റ രൂപം നിലനിർത്തിക്കൊണ്ടുതന്നെ മുൻഭാഗത്ത് പ്രകടമായ മാറ്റങ്ങൾ വരുത്തിയാണ് XUV 7XOയെ അവതരിപ്പിച്ചത് .

പുതിയ ഗ്രിൽ പിയാനോ ബ്ലാക്ക് ഫിനിഷും 'ടാലൺ' ആക്സന്റുകളുമുള്ളതാണ് ഇത് വാഹനത്തിന് കൂടുതൽ ഗാംഭീര്യം നൽകുന്നു.  'സി' ആകൃതിയിലുള്ള പുതിയ പുതിയ ഡേ ടൈം എല്‍ഇഡി ലൈറ്റുകളാണ് ഇതില്‍.  ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപുകളും  ഐസ്-ക്യൂബ് ഫോഗ് ലാമ്പും കോര്‍ണര്‍ ലൈറ്റുകളും മനോഹരവും സൗകര്യപ്രദവുമാണ്. 19 ഇന്‍ച് ഡയമണ്ട്കട്ട് അലോയി വീലുകള്‍ എസ്‌യുവിക്ക് ചേരുംവിധമാക്കി. പിന്നില്‍ കണക്റ്റഡ് ടെയിൽ ലാംപുകൾ പുതുമ നല്‍കുന്നു. പിന്നിലെ പുതിയ ഹെക്സാഗണൽ പാറ്റേണിലുള്ള എൽഇഡി ലൈറ്റുകൾ എസ്‌യുവിയെ കൂടുതൽ ആധുനികവുമാക്കുന്നു.

ഉള്‍ഭാഗം

ഉള്‍ഭാഗത്തെ ശ്രദ്ധേയമാക്കുന്നതില്‍ വലിയ പങ്കാണ് സ്ക്രീനിന്. ഡാഷ്‌ബോർഡ് നിറഞ്ഞുനിൽക്കുന്ന ട്രിപ്പിൾ സ്ക്രീന്‍.

03-IN

 31.24 സെന്‍റീ മീറ്റർ HD സ്ക്രീനുകളാണ് (ഡ്രൈവർ ഡിസ്‌പ്ലേ, ഇൻഫോടെയ്ൻമെന്‍റ്, പാസഞ്ചർ സ്ക്രീൻ) എല്ലാ വേരിയന്‍റുകളിലും  സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നു എന്നതാണ് അല്‍ഭുതകരമായ മറ്റൊരു സവിശേഷത . 16 സ്പീക്കറോട് കൂടിയ ഹര്‍മന്‍ കഡ്രോണ്‍ ഓഡിയോ സിസ്റ്റം ആണ്. ഡോള്‍ബി സിസ്റ്റം ആണ്. മൂന്നാമത്തെ സ്രക്രീനിലെ ദൃശ്യങ്ങള്‍ ഡ്രൈവര്‍ക്ക് കാണാന്‍ കണാന്‍ കഴിയാത്ത വിധത്തിലാമ് സാങ്കേതികത. സുരക്ഷയുടെ ഭാഗമായാണ്. 540ഡിഗ്രി ക്യാമറ. അഡാസ് ലവല്‍ ടു സാങ്കേതികതയില്‍ 17 അധികം ഫിച്ചേഴ്സാണ് ഇതില്‍. മികച്ച ദൃശ്യത്തിന്‍റെ സഹായത്തോടെയാണ് അഡാസ് പ്രവര്‍ത്തനം കാണാന്‍ കഴിയുന്നത്. ആദ്യമായി ചാറ്റ് ജിപിറ്റി സഹായത്തോടെയുള്ള അലക്സയും ഇതിലുള്‍പ്പെടുത്തി.

05-IN

ടാൻ-ബ്രൗൺ നിറത്തോടുകൂടിയ ഡ്യയല്‍ടോണ്‍ നിറമാണ് ഉളവശത്തിന്. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്നതായ പ്രീമിയെ സോഫ്‌ട് ടച്ച് മെറ്റീരിയലുകാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. മുൻസീറ്റുകൾക്കും രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകളും വെന്‍റിലേഷന്‍  സൗകര്യമുണ്ട്. എന്നാൽ മൂന്നാം നിരയില്‍  ഇപ്പോഴും മുതിർന്നവർക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ അല്പം ബുദ്ധിമുട്ടു തന്നെയാണ്. മുന്‍ സീറ്റുകള്‍ 6വിധത്തില്‍ പവര്‍ അഡ്‌ജസ്റ്റബിളാണ്. രണ്ടാം റോയിലിരിക്കുന്നവരുടെ സൗകര്യാര്‍ഥം ബോസ് സീറ്റും ഒരുക്കി.രണ്ടാംനിര സീറ്റ് ഫോള്‍ഡ് ചെയ്‌ത് വേണം മൂന്നാമത്തെ നിരയിലേക്ക് കയറാന്‍. 

എന്‍ജിന്‍

കരുത്തുറ്റ ഡീസല്‍ ,പെട്രോള്‍ എഞ്ചിനുകളിലാണ് ഇത് എത്തുന്നത്. മുൻപുണ്ടായിരുന്ന അതേ വിശ്വസ്തമായ 2.0L പെട്രോൾ (mStallion): 200 hp പവറും. 2.2L ഡീസൽ (mHawk) 182 hp പവറും നല്‍കുന്നു. ദീർഘദൂര യാത്രകൾക്കും ഓഫ്‌റോഡിംഗിനും (AWD മോഡൽ) ഏറ്റവും അനുയോജ്യം. ഡ്രൈവിനെ കൂടുലസ്‍ മനോഹരമാക്കുന്നതിനായി മൂന്ന് ഡ്രൈവ് മോഡുകളും ഒരുക്കി  സിപ്പ്, സാപ്പ്, സൂം (Zip, Zap, Zoom) എന്നീ മോഡുകൾ വ്യത്യസ്ത ഡ്രൈവിങ് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റാം. 6 സ്‌പീഡ് മാന്വല്‍ ട്രാന്‍സ്‌മിഷനും, ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വര്‍ട്ടറും ആണ് ഇതിലുപയോഗിച്ചിരിക്കുന്നത്. മഹീന്ദ്ര തന്നെ വികസിപ്പിച്ചെടുത്ത ഡാവിന്‍സി സസ്‌പന്‍ഷന്‍ മികച്ച ഡ്രൈവിങ്ങും, യാത്ര സുഖവും നല്‍കുന്നു. ഏത് നിരത്തുകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 120 അധികം സുരക്ഷാ സ്വിധാനങ്ങളുള്ളതില്‍  75 അധികം ഫീച്ചേഴ്സ് അടിസ്ഥാന മോഡല്‍ മുതല്‍ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയും ഇതിലുള്‍പ്പെടുത്തി 6 എയര്‍ബാഗുകള്‍  ഇഎസ്‌പി, ഇബിഡി, ഹില്‍ ഡസന്‍റ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളാണ്.

  AX 7  പെട്രോൾ (MT)  ₹ 13.66 Lakh ഡീസൽ (MT) ₹ 14.96 Lakh

AX3 7 STR പെട്രോൾ ₹ 16.02 Lakh ഡീസൽ (MT) ₹ 16.49 Lakh

AX7 7 STR പെട്രോൾ ₹ 18.48 Lakh ഡീസൽ (MT) ₹ 18.95 Lakh

AX7L 7 STR  ഡീസൽ (AT) ₹ 22.47 Lakh

mahindra XUV 7xo arrived:

Mahindra XUV 7XO is the latest offering from Mahindra, boasting advanced features and a refreshed design. This new SUV aims to redefine the driving experience with its innovative technology and powerful performance.