TOPICS COVERED

സ്‌കോഡ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്  25 വർഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി ഒക്‌ടോവിയ ആര്‍എസിന്‍റെ പുത്തന്‍ മോഡലിനെ അവതരിപ്പിച്ചു. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ലിമിറ്റഡ് എഡിഷന്‍ വാഹനമാണിത്. 100 യൂണിറ്റാണ് ഇന്ത്യയിലെത്തിക്കുന്നത് . എല്ലാ വാഹനങ്ങളും വിറ്റ് തീര്‍ന്നു. ഈ വാഹനത്തിനുള്ള ജന പിന്തുണയാണ് ഇതിലൂടെ മനസിലാകുന്നത്. 

നാള്‍ വഴികള്‍ 

2004 വേഗതയ്‌ക്കും ഡ്രൈവിങ് സ്‌കില്ലുകള്‍ക്കും പ്രാധാന്യമുണ്ടായിരുന്ന കാലമല്ല ആ സമയത്താണ്  ആദ്യ തലമുറ Octavia RS (Mk1)നെ  ഇന്ത്യയിലെത്തിച്ചത്. ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പാസഞ്ചർ കാറുകളിൽ ഒന്നായിരുന്നു അത്. ആ വാഹനത്തിന്‍റെ വരവ് ഒരു  സെഡാനില്‍ മികച്ച സ്‌പോട്‌സ് കാറിന്‍റെ പ്രകടനം  ഉപഭോക്‌താക്കള്‍ക്ക് പരിചയപെടുത്തി കൊടുത്തു. 

റീമാപ്പിങ്, എന്‍ജിന്‍ ട്യൂണ്‍ ചെയ്ത് പവറ്‍ കൂട്ടി എന്‍ജിനെ മോഡഫൈ ചെയ്യുന്നവരുടെ ഇഷ്‌ടവാഹനം കൂടി ആയിരുന്നു . ഇത്തരം കമ്മ്യൂണിറ്റികള്‍ വരെ ഉണ്ടായിരുന്നു. 300ബിഎച്‌പി കരുത്ത് വരെ ഇത്തരം റീ മാപ്പിങ്ങിലൂടെ കൂട്ടിയിരുന്നു. 

Mk3 ഒക്‌ടോവിയ RS 230, Mk3 ഒക്‌ടോവിയ RS 245 എന്നിങ്ങനെ ഓരോ തലമുറയിലും സ്‌കോഡ RS മോഡലുകളെ പരിമിതമായ എണ്ണത്തിൽ പൂര്‍ണമായി ഇറക്കുമതി ചെയ്‌ത് കൊതിപ്പിച്ച് ഡിമാന്‍റ് കൂട്ടി കൊണ്ടിരുന്നു. അങ്ങനെയാണ് ഇപ്പോള്‍ ഈ വാഹനത്തേയും അവതരിപ്പച്ചത്.

ഡിസൈന്‍ 

ആരും ശ്രദ്ധച്ച് പോകുന്ന സ്പോട്ടി ഡിസൈന്‍ ഇതിലും തുടരുന്നു. പ്രത്യേക രൂപശൈലിയിലുള്ള ഫുൾ LED മെട്രിക്സ് ഹെഡ്‌ലാംപുകള്‍, ഡൈനാമിക് ഇൻഡിക്കേറ്ററുകളുള്ള LED ടെയിൽ ലാമ്പുകൾ, ഗ്രില്‍ ഉള്‍പ്പെടെ ഗ്ലോസി ബ്ലാക്ക് സ്റ്റൈലിംങ്ങിലൈണ് ഒരുക്കിയിരിക്കുന്നത്.  ആകർഷകമായ 19-ഇഞ്ച് എലിയാസ് ആന്ത്രാസൈറ്റ് അലോയ് വീലുകളാണ് (225/40 R19 സ്‌പോർട്‌സ് ടയറുകൾ).

നീളം 4,709 mm,  വീതി 1,829  mm, 1,457 mm ഉയരം. വീൽബേസ് 2,677 mm നല്‍കിയാണ് ഈ വാഹനത്തെ ഇറക്കിയത്. 600ലിറ്ററാണ് ബൂട്ട് സ്പേസ്, സീറ്റകള്‍ മടക്കി 1555ലിറ്റര്‍ വരെ കൂട്ടുവാനും കഴിയും. 

Mamba Green, Candy White, Race Blue, Magic Black, കൂടാതെ Velvet Red എന്നീ അഞ്ച് ശ്രദ്ധേയമായ നിറങ്ങളിൽ ഈ വാഹനം  ലഭിക്കും.

ഉള്‍ഭാഗം 

കാര്‍ബണ്‍ നിറം അടിസ്ഥാനമാക്കിയുള്ള ഉള്‍ഭാഗം.സ്പോട്ടിയായ രീതിയില്‍ ആര്‍ എസ് മൂഡില്‍ ഒരുക്കിയിരിക്കുന്നു. ആഡംബരവും, സ്പോട്ടിയുമാണ് ഓരോ ഘടകങ്ങളും. ആര്‍എസ് ബാഡ്‌ജിങ്ങുള്ള ത്രീ സ്പോക് സ്റ്റിയറിങ് വീല്‍. സ്പോട്ടി ലതര്‍ സീറ്റുകള്‍ അതിലും ആര്‍എസ് ബാഡ്‌ജിങ്. വലിയ സ്‌മാര്ട് കണക്റ്റിവിറ്റിയോട് കൂടിയ ടച് സ്ക്രീനുകള്‍, മൊബൈല്‍ ചാര്‍ജിങ് സംവിധാനം ഇവയെല്ലാം ഒരുക്കി. 

എന്‍ജിന്‍ 

അതിശയിപ്പിക്കുന്ന ഡ്രൈവിങ് ഡൈനാമിക്സാണ് ഈ വാഹനം നല്‍കുന്നത് അതിനനുസരിച്ച് ഒരുക്കിയ 2.0 TSI ടര്‍ബോ ചാര്‍ജ്‌ഡ്   പെട്രോള്‍ എഞ്ചിനാണ് ഇതില്‍ 265 PS പവറും,  370 Nm ടോർക്കും നല്‍കുന്നു. :7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനാണ്.  0–100 കിലോ മീറ്ററെത്താന്‍ വെറും 6.4 സെക്കന്‍ഡ് മാത്രം മതി. 250 കിലോമീറ്റര്‍ വേഗത കൈവരിക്കും.അഡ്വാൻസ്‌ഡ്  ഷാസി സംവിധാനം, പ്രോഗ്രസ്സീവ് സ്റ്റിയറിംഗ്, സ്‌പോർട്‌സ് സസ്പെൻഷൻ എന്നിവ കൃത്യമായ ഹാൻഡ്‌ലിങ്ങും മികച്ച ഡ്രൈവിങ് അനുഭവവും നല്‍കുന്നു.  

സുരക്ഷ 

സുരക്ഷയിലും സാങ്കേതികവിദ്യയിലും ഈ വാഹനം ഒരു വിട്ടുവീഴ്ചയുമില്ല. യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തി. അഡാസ്, 10 എയർബാഗുകൾ ,  അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ലെയിൻ അസിസ്റ്റ്, ഇന്‍റലിജന്‍റ്  പാർക്ക് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു. 

എക്സ്-ഷോറൂം വില ₹ 49,99,000 ആണ്.  ഡെലിവറി നവംബർ 06-ന് ആരംഭിക്കും

ENGLISH SUMMARY:

The Skoda Octavia RS Limited Edition has been launched in India, marking 25 years of Skoda in the country. This limited edition model, with only 100 units available, showcases the brand's commitment to performance and driving experience.