ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ പുതി എക്‌സ്എൽ750 ട്രാൻസ്ആൽപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ട്രിപ്പുകളെ ഇഷ്ടപ്പെടുന്ന റൈഡർമാരെ ലക്ഷ്യംവെച്ച് രൂപകൽപ്പന ചെയ്ത ഈ ബൈക്ക് നഗര യാത്രകൾ മുതൽ രാജ്യാന്തര റോഡ് ട്രിപ്പുകൾക്ക് വരെ അനായാസം ഉപയോഗിക്കാന്‍ കഴിയും വിധം രൂപകല്‍പന ചെയ്‌ത മോഡലാണ് .
തുടക്കം മുതലേ ട്രാൻസ്ആൽപ്പ് ആഗോള തലത്തിൽ വിശ്വസ്തമായ അഡ്വെഞ്ചർ റൈഡിങ്ങിന്‍റെ പ്രതീകമായി നിന്ന ബൈക്ക് ആണെന്നും അതിന്‍റെ പുതിയ പതിപ്പ് കൂടുതൽ പുതിയ സാങ്കേതിക വിദ്യയിലും ഇന്ത്യയിലെ അഡ്വെഞ്ചർ പ്രേമികൾക്ക് മികച്ച അനുഭവം നൽകുമെന്ന വിശ്വാസം ഉണ്ടെന്നും ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ സുട്‌സുമു ഒട്ടാനി പറഞ്ഞു
പുതിയ എക്‌സ്എൽ750 ട്രാൻസ്ആൽപ്പ് ഓഫ് റോഡിങ്ങിന് വേണ്ട സാങ്കേതികത്തികവിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്ലീക് ബോഡി വർക്ക് അതിന് ഉതകും വിധം രൂപകല്‍പ്പന ചെയ്‌തു ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ ആയ ആഫ്രിക്ക ട്വിന്നിലെ പല ഘടങ്ങളും രൂപകല്‍പനയില്‍കടം കൊണ്ടതായി കാണാം . പുതിയ ഹെഡ്‌ലൈറ്റ് യൂണിറ്റിൽ, രണ്ട് എൽഇഡി ഹൈ/ലോ യുണിഫൈഡ് പ്രൊജെക്‌ടര്‍ ലെൻസുകളും എയറോഡൈനാമിക് വൈസറും ഉൾപ്പെടുത്തി. ഇത് ദീർഘദൂരയാത്രകളിൽ ഏറെ സൗകര്യപ്രദമാണ് വാഹനത്തിന്‍റെ ആകെ രൂപശൈലി സ്ലീക് ആയതിനാലും അതിനനുസരിച്ച് പവറുള്ളതിനാലുമാണ് റൈഡ് അനായാസമാകുന്നത്
മീറ്റര്‍ 5.0-ഇഞ്ച് കളർ ടിഎഫ്‌ടി സ്‌ക്രീൻ ആണ്. ഇതില്‍ ഉള്‍പ്പെടുത്തിയ ഹോണ്ട റോഡ്‌സിങ്ക് ആപ്പ് കണക്റ്റിവിറ്റി യാത്രകള്‍ക്ക് സഹായകമാണ്. ഹാൻഡിൽബാറിന്‍റെ ഇടത് ഭാഗത്തായി ബാക്ക്‌ലിറ്റ് ഫോർ വേ ടോഗിൾ സ്വിച്ചിലൂടെ റൈഡർമാർക്ക് കോൾ, എസ്എംഎസ് അലേർട്ടുകൾ ലഭിക്കുന്നു, നാവിഗേഷൻ ആക്സസ് ചെയ്യാനും, മ്യൂസിക്കും, വോയ്‌സ് കമാൻഡുകള്‍ കേള്‍ക്കാനും സാധിക്കും. കൂടാതെ ഈ ബൈക്കിൽ ഒരു എമർജൻസി സ്റ്റോപ്പ് സിഗ്നൽ ഫീച്ചർ ഉൾപ്പെടുത്തി. പെട്ടെന്നുള്ള ബ്രേക്കിങ്ങില്‍ ഹസാർഡ് ലൈറ്റുകൾ പിന്‍വശത്തുള്ള വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. കൂടാതെ ഓട്ടോമാറ്റിക് ടേൺ സിഗ്നൽ കാൻസലിംഗ് ഫംഗ്‌ഷനും ഈ ബൈക്കിൽ ഒരുക്കി.
ഇതില്‍ 755 സിസി ലിക്വിഡ് കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ്. 9,500 അർപിഎമ്മിൽ 67.5 കിലോവാട്ട് പവറും, 7,250 അർപിഎമ്മിൽ 75 എൻഎം ടോർക്കും നല്‍കുന്നു . 6-സ്‌പീഡ് ഗിയർബോക്‌സാണ്. ത്രോട്ടിൽ-ബൈ-വയർ സാങ്കേതികവിദ്യയിലൂടെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സിസ്റ്റങ്ങൾ, റൈഡിങ്ങിന് സഹായകമായി അഞ്ച് റൈഡിംഗ് മോഡുകൾ ഇവ ഇതിലൊരുക്കി, നിരത്തുകളുടെ സ്വഭാവമനുസരിച്ചും, റൈഡറിന്‍റെ ഇഷ്ടാനുസരണം. സ്‌പോർട്, സ്റ്റാൻഡേർഡ്, റെയ്ൻ, ഗ്രാവൽ, യൂസർ എന്നീ മോഡുകള്‍ ഉപയോഗിക്കാം,
ഹോണ്ടാ സെലക്ടബിൾ ടോർക്ക് കൺട്രോൾ , എബിഎസ്, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയും ഇതിലൊരുക്കി.
മുന്നിൽ 21 ഇഞ്ചും, പിന്നിൽ 18 ഇഞ്ചും സ്പോക്ക് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത് മുന്നില്‍ 43 എംഎം യു.എസ്.ഡി ടൈപ്പ് ഫ്രണ്ട് ഫോർക്കുകളും, പിന്നില്‍ പ്രോ-ലിങ്ക് ഷോക്കുമാണ്. സസ്പെൻഷന്‍റെ കമ്പ്രഷനും റീബൗണ്ട് ഡാംപിങ്ങുകള്‍ മികച്ചതായതിനാല്‍ ഓഫ് റോഡുകളില്‍ കൂടുതൽ നിയന്ത്രണം ലഭിക്കുന്നു.മുന്നില്‍ ഹൈഡ്രോളിക് 2പിസ്റ്റൺ കാലിപ്പറുകളോടെയുള്ള 310 mm ഡ്യുവൽ വേവ് ഡിസ്‌ക് ബ്രേക്കും , പിന്നിൽ 1-പോട്ടു കാലിപ്പറോടു കൂടിയ 256 mm സിംഗിൾ ഡിസ്‌കുമാണ് നല്‍കിയിരിക്കുന്നത് .
പുതിയ എക്‌സ്എൽ750 ട്രാൻസ്ആൽപ്പ് രണ്ട് നിറത്തിൽ ലഭ്യമാകും റോസ് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്. ഇതിന്‍റെ എക്‌സ് ഷോറും വില 10,99,990 രൂപയാണ് ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ ബിഗ്‌വിങ് ഡീലർഷിപ്പുകളിൽ ബുക്കിങ്ങുകൾ ആരംഭിച്ചു. ജൂലൈ മുതൽ ഡെലിവറികൾ തുടങ്ങും.