ഫ്രഞ്ച് കാര്‍ നിര്‍മാതാക്കാളായ റെനൊ ഫ്രാന്‍സിന് പുറത്ത് ആരംഭിച്ച വലിയ ഡിസൈന്‍ സെന്‍ററാണ് ചെന്നൈയിലേത്. റെനോ ഗ്രൂപ്പിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള റെനോ ഇന്ത്യയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ കൂടുതലായി കേന്ദ്രീകരിക്കുന്നതിനുള്ള തുടക്കം കൂടിയാണ് ഈ സെന്‍റര്‍,റെനോയുടെ വാഹനങ്ങള്‍ "ഇന്ത്യയിൽ ഡിസൈൻ ചെയ്യുക" എന്നതാണ് പ്രാധാന ലക്ഷ്യം.
‘മെയ്ക്ക് ഇൻ ഇന്ത്യ’ – ‘ഡിസൈൻ ഇൻ ഇന്ത്യ’ എന്ന ലക്ഷ്യത്തോടെ 1500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ റെനോ ഡിസൈൻ സെന്‍റര്‍ ഒരുക്കിയത്. "മെയ്ക്ക് ഇൻ ഇന്ത്യ" ആശയത്തിന് പിന്തുണയായി, "ഡിസൈൻ ഇൻ ഇന്ത്യ" എന്ന ആശയം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ആഭ്യന്തര വിപണിക്കും ആഗോള ആവശ്യങ്ങൾക്കും അനുയോജ്യമായ മോഡലുകൾ ഇവിടെ രൂപകൽപന ചെയ്യും. റെനോ നിസാൻ ടെക്നോളജി ആൻഡ് ബിസിനസ് സെന്‍റര്‍ ഇന്ത്യയ്ക്ക് (RNTBCI) സമീപമാണ് ഡിസൈന്‍ സെന്‍റര്‍ ഒരുക്കിയത് :
"ഇന്ത്യ വളരെ പ്രത്യേകതകളും പ്രാദേശിക സ്വഭാവവുമുള്ള വിപണിയാണ്. അതിന്റെ സൂക്ഷ്മതകൾ മനസ്സിലാക്കാനും അതിനനുസൃതമായി ഡിസൈൻ ചെയ്യാനും ഈ സ്റ്റുഡിയോയിലൂടെ സാധിക്കും . ചെന്നൈയിലെ സെന്‍റര്‍, ആഗോള റെനോ പദ്ധതികൾക്കൊപ്പം ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേക മോഡലുകൾ രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രാദേശിക കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍, റെനോയുടെ ഭാവി മൊബിലിറ്റിക്കും ഇത് ഏറെ ഗുണംചെയ്യുമെന്നാണ് റെനോയുടെആഗോള ഡിസൈന്‍ മേധാവി പറയുന്നത് റെനോയുടെ നവീകരണത്തിലേക്കുള്ള ചുവടു വയ്പ്പുകൂടിയാണ്ഈ പുതിയ ഡിസൈൻ സെന്‍റര്‍. 10,000 എൻജിനീയർമാര്‍ക്കാണ് ഈ സെന്‍ററില്‍ തൊഴിലവസരം ലഭിക്കുക ഇതോടൊപ്പം 90% പ്രാദേശികവൽക്കരണത്തിനും റെനോ ലക്ഷ്യമിടുന്നു