Image Credit : https://www.instagram.com/chronograph_2022/?hl=en

നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ കയ്യിലെ വാച്ച് നോക്കി മോഡല്‍ ഏതാണെന്ന് ചോദിക്കുന്ന നടന്‍ പൃഥ്വിരാജിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിലുളള സംഭാഷണത്തിനൊടുവില്‍ കൊളളാമല്ലോ എന്നുളള പൃഥ്വിരാജിന്‍റെ രസകരമായ മുഖഭാവവാണ് വിഡിയോ ശ്രദ്ധനേടാനുളള പ്രധാനകാരണം. ഇതോടെ പൃഥ്വിരാജിനെ പോലും ഞെട്ടിച്ച ആ ആഢംബര വാച്ച് ഏതാണെന്ന് അറിയാന്‍ സോഷ്യല്‍ ലോകത്തും ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതോടെ ക്രോണോഗ്രാഫ് എന്ന ഇന്‍സ്റ്റഗ്രാം പേജ് പതിവുപോലെ വാച്ചിന്‍റെ വിശദ വിവരങ്ങളുമായി രംഗത്തെത്തി.

ക്രോണോഗ്രാഫ് പങ്കുവച്ച വിഡിയോയില്‍ പറയുന്നത് പ്രകാരം ആന്‍റണി പെരുമ്പാവൂര്‍ ധരിച്ചിരിക്കുന്നത് ഹുബ്ലോട്ട് എന്ന ലക്ഷ്വറി ബ്രാന്‍ഡിന്‍റെ ബിഗ് ബാങ് സാങ് ബ്ലു യുണികോ മോഡല്‍ വാച്ചാണ്. അഥവാ ബ്ലാക്ക് മാജിക് വാച്ച്. അങ്ങനെ പറയുന്നതിന്‍റെ കാരണം വാച്ചിന്‍റെ ഡയല്‍ പതിവ് വാച്ച് ഡയലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ മോഡല്‍ വാച്ചില്‍ മണിക്കൂര്‍ സൂചിയോ മിനിറ്റ് സൂചിയോ കാണാന്‍ കഴിയില്ല. അതിന് പകരമായി വൈ പോയിന്‍റുകളാണ് നല്‍കിയിരിക്കുന്നത്. ഈ പോയിന്‍റുകളിലൂടെയാണ് സമയം നമ്മള്‍ മനസിലാക്കേണ്ടത്. 

വാച്ചിന്‍റെ ഒത്തനടുക്കായി ഓവര്‍ലാപ്പിങ് ജിയോമെട്രിക് ഡിസ്ക് ബ്രാന്‍ഡിങ് നല്‍കിയിരിക്കുന്നത് സെക്കന്‍ഡ് സൂചിക്ക് പകരമായാണ്. ഇത് കറങ്ങിക്കൊണ്ടേയിരിക്കും. ഇതൊരു 45mm ഓട്ടോമാറ്റിക് മൂവ്മെന്‍റ് വാച്ചാണ്. സെറാമിക് കെയ്സും നമുക്ക് വാച്ചില്‍ കാണാം. 100 മീറ്ററാണ് വാട്ടര്‍ റെസിസ്റ്റന്‍ഡ് കപ്പാസിറ്റി. ഈ വാച്ചിന്‍റെ മറ്റൊരു പ്രത്യേകത 200 എണ്ണം മാത്രമേ കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുളളു എന്നതാണ്. അതായത് ഇതൊരു ലിമിറ്റഡ് എഡീഷന്‍ വാച്ചാണ്. ആന്‍റണി പെരുമ്പാവൂര്‍ ധരിച്ചിരിക്കുന്ന ഈ അത്യാഢംബര വാച്ചിന്‍റെ വിലയെന്ന് പറയുന്നത് 24,70000 രൂപയാണ്. 

ENGLISH SUMMARY:

Prithviraj Sukumaran was spotted inquiring about Antony Perumbavoor's luxury watch, sparking a viral video and online discussions. The watch in question is a rare Hublot Big Bang Sang Bleu limited edition, valued at an astonishing 24,70,000 rupees.