dress-size

ഓണം വരികയല്ലേ. ഓണക്കോടി എടുക്കേണ്ടേ... എന്താണ് നിങ്ങളുടെ ഡ്രസിന്റെ സൈസ്? ഓണക്കോടി എടുത്ത് തരാനൊന്നും അല്ല. കേന്ദ്രസര്‍ക്കാരിന്‍റെ ഡ്രസ് സൈസിലെ പുതിയ നയം പറഞ്ഞു തരാം. ഇനി വസ്ത്രങ്ങളുടെ സൈസുകള്‍ ഏകീകൃതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എക്കണോമിക് ടൈംസാണ് പുതിയ നയത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്

നിലവില്‍ സ്മോള്‍, മീഡിയം, ലാര്‍ജ്, എക്സ്ട്രാ ലാര്‍ജ് എന്നിങ്ങനെയാണ് വസ്ത്രമാര്‍ക്കറ്റിലെ അളവുകള്‍. ഇതുകൂടാതെ എക്സ്ട്രാ സ്മോളും ഡബിള്‍ എക്സലുമെല്ലാമുണ്ട്. എന്നാല്‍ ഓരോ ബ്രാന്‍ഡിനും ഈ അളവ് വ്യത്യസ്തമായിരിക്കും. ഇവിടെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം പ്രസക്തമാക്കുന്നത്. പുതിയ നയം വരുന്നതോടെ ബ്രാന്‍ഡ് വ്യത്യാസമില്ലാതെ എല്ലാ അളവുകളും ഏകീകൃതമാക്കും.

‘പോറ്റി വളര്‍ത്തിയതല്ലേ, നിന്‍റെ സ്ത്രീധനവും ശമ്പളവും എനിക്ക്’; അസിസ്റ്റന്‍റ് പ്രൊഫസറെ കോളജിലിട്ട് ക...

പുരുഷന്മാരുടെ മേല്‍വസ്ത്രങ്ങള്‍ക്ക് നെഞ്ചളവ് നോക്കിയാണ് സൈസ് കണക്കാക്കാറ്. പാന്‍റുകള്‍ക്കും ഷോര്‍ട്ട്സിനും അരയളവും കണക്കാക്കും. സ്മോളിന്  നെഞ്ചളവ് 36 ഇഞ്ച്  എന്നതാണ് കണക്ക്, മീഡിയം 38, ലാര്‍ജ് 40, എക്സ്ട്രാ ലാര്‍ജ് 40, ഡബിള്‍ എക്സല്‍ 44 എന്നിങ്ങനെയും പാന്‍റുകള്‍ക്ക് 28, 30, 32, 34, 36, 38, 40 ഇഞ്ചുകള്‍ എന്നിങ്ങനെയുമാണ് ശരാശരി കണക്ക്. സ്ത്രീകള്‍ക്ക് 32–34 സ്മോള്‍, 36–38 മീഡിയം, 38–40 ലാര്‍ജ്, 40–42 എക്ട്രാ ലാര്‍ജ്, 42–44 ഡബിള്‍ എക്സല്‍ എന്നതാണ് നിലവിലെ ശരാശരി കണക്ക്.

പുതിയ സൈസുകള്‍ ഏകീകരിക്കാനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി പഠനം തുടങ്ങിക്കഴിഞ്ഞു. 15 വയസിന് മുകളിലുള്ള 25,000ത്തോളം പുരുഷന്‍മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നുമാണ് ശരാശരി അളവുകളെടുക്കുക. ഇപ്പോള്‍ യുഎസ്, യുകെ തുടങ്ങിയ രാാജ്യങ്ങളുടെ സൈസ് ചാര്‍ട്ടാണ് ഇന്ത്യയിലും അളവുകോലായി ഉപയോഗിക്കാറ്. എന്നാല്‍ ഇന്ത്യക്കാരുടെ ശരീരപ്രകൃതിയിലെ മാറ്റം പരിഗണിച്ച് വസ്ത്ര അളവുകളിലും മാറ്റം കൊണ്ടുവരാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ENGLISH SUMMARY:

New dress size policy in India aims to standardize clothing sizes across all brands. This initiative by the central government will ensure uniformity, making it easier for consumers to find the right fit regardless of the brand.