lamine-yamal-luxury-lifestyle-diamond-necklace-bottega-bags
  • വൈറ്റ് ഗോൾഡിലും പ്ലാറ്റിനത്തിലും തീർത്ത കട്ടിയുള്ള ടെന്നീസ് ലിങ്കുകളും, അതിൽ മൈക്രോ-പാവേ (micro-pavé) ശൈലിയിൽ ഡയമണ്ടുകൾ പതിപ്പിച്ച ഗോളങ്ങളും കോർത്തിണക്കിയ ലെയേർഡ് ഡിസൈനിലുള്ള മാലയാണ് യമാല്‍ അണിഞ്ഞിരുന്നത്

സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാലിന്‍റെ ആഡംബരഭ്രമം രഹസ്യമല്ല. സ്റ്റൈലിഷ് ആഭരണങ്ങളും ബാഗുകളും പഴ്സുകളും കിടിലന്‍ കാറുകളും വില്ലയുമെല്ലാം താരത്തിന്‍റെ ശേഖരത്തിലുണ്ട്. ഏറ്റവുമൊടുവില്‍ ലോകകപ്പിലും യമാലിന്‍റെ സ്റ്റൈലിഷ് ലുക്കും ധരിക്കുന്ന ആഭരങ്ങളും മറ്റും സജീവ ചര്‍ച്ചയാണ്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഫ്രാൻസിനെതിരായ മത്സരത്തിന് മുന്നോടിയായി ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തില്‍ യമാല്‍ കഴുത്തിൽ അണിഞ്ഞിരുന്ന ആഡംബര ഡയമണ്ട് മാലയായിരുന്നു. 

yamal-necklace

ജൂലൈ 13-ന് 19-ാം ജന്മദിനം ആഘോഷിച്ച യമാലിനോട് ഈ തിളങ്ങുന്ന മാല പിറന്നാൾ സമ്മാനമായി ലഭിച്ചതാണോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അതിന് താരത്തിന്‍റെ മറുപടി മാലയേക്കാള്‍ ട്രെന്‍ഡിങ് ആയി. ‘ഇത് എനിക്ക് ആരും സമ്മാനമായി തന്നതല്ല, കാരണം ഇതിന്റെ പണം നൽകിയത് ഞാൻ തന്നെയാണ്. എനിക്ക് ഞാൻ തന്നെ നൽകിയ പിറന്നാൾ സമ്മാനമാണിത്,’ – യമാല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

വൈറ്റ് ഗോൾഡിലും പ്ലാറ്റിനത്തിലും തീർത്ത കട്ടിയുള്ള ടെന്നീസ് ലിങ്കുകളും, അതിൽ മൈക്രോ-പാവേ (micro-pavé) ശൈലിയിൽ ഡയമണ്ടുകൾ പതിപ്പിച്ച ഗോളങ്ങളും കോർത്തിണക്കിയ ലെയേർഡ് ഡിസൈനിലുള്ള മാലയാണ് യമാല്‍ അണിഞ്ഞിരുന്നത്. ഇതിന്‍റെ കൃത്യമായ വില പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രമുഖ കസ്റ്റം ജ്വല്ലറി ഡിസൈനർമാർ പ്രമുഖ ഫുട്ബോൾ താരങ്ങൾക്കായി നിർമ്മിക്കുന്ന ഇത്തരം വിലയേറിയ പീസുകൾക്ക് വിപണിയിൽ 1.25 കോടി മുതൽ 3.30 കോടി രൂപ വരെ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു.

yamal-bag

ഫ്രാൻസിനെതിരായ നിർണായക സെമി ഫൈനൽ പോരാട്ടത്തിനായി സ്റ്റേഡിയത്തിലേക്ക് നടന്നുനീങ്ങിയ യമാലിന്റെ 'ടണൽ ലുക്കും' സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സ്പെയിൻ ദേശീയ ടീമിന്റെ ജേഴ്സിയും ട്രാക്ക് പാന്റ്സും ധരിച്ച യമാൽ, ചങ്കി വൈറ്റ് അഡിഡാസ് സ്നീക്കേഴ്സും തന്റെ സിഗ്നേച്ചർ ഡയമണ്ട് മാലകളും വാച്ചും അണിഞ്ഞിരുന്നു. ഡാലസിലെ ടെക്സാസ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നതെങ്കിലും 'ന്യൂയോർക്ക്' എന്ന് രേഖപ്പെടുത്തിയ ഡിസ്ട്രെസ്ഡ് ഡെനിം തൊപ്പിയാണ് താരം ധരിച്ചിരുന്നത്. ജെൻ സി (Gen Z) തലമുറയുടെ ഫാഷൻ പരീക്ഷണങ്ങൾക്ക് ഉത്തമ ഉദാഹരണമായിരുന്നു താരത്തിന്റെ ഈ വേറിട്ട ശൈലി.

കണ്ണഞ്ചിപ്പിക്കും ബാഗ് കളക്ഷൻ; വില 6.8 ലക്ഷം രൂപ!

എന്നാൽ ടണൽ വാക്കില്‍ എല്ലാവരുടെയും കണ്ണുടക്കിയത് യമാൽ ഒരേസമയം കൈകളിൽ കരുതിയിരുന്ന രണ്ട് ആഡംബര ബാഗുകളിലാണ്. താരം എപ്പോഴും കൊണ്ടുനടക്കാറുള്ള പിങ്ക് നിറത്തിലുള്ള ‘ബോട്ടെഗ ക്യൂബോ’ (Bottega Cubo) ഹാൻഡ് പൗച്ചായിരുന്നു ഒരു കൈയിൽ. ഇതിന്റെ വിപണി വില ഏകദേശം 4 ലക്ഷത്തിലധികം രൂപ (4,900 ഡോളര്‍) വരും. ടൂർണമെന്റിലുടനീളം യമാൽ ഈ ബാഗ് ഉപയോഗിക്കാറുണ്ട്. ഇതിനുപുറമേ, ക്രോസ്ബോഡി സ്ട്രാപ്പുള്ള ബ്രൗൺ കളര്‍ ‘ബോട്ടെഗ വാനിറ്റി കിറ്റും’ താരം ധരിച്ചിരുന്നു. ഏകദേശം 2.7 ലക്ഷം രൂപ (3,300 ഡോളർ) വിലവരുന്നതാണ് ഈ ലക്ഷ്വറി പഴ്സ്. അതായത് സെമി ദിവസം താരത്തിന്‍റെ കയ്യിലുണ്ടായിരുന്ന ബാഗുകളുടെ മാത്രം മൂല്യം ഏകദേശം 6.8 ലക്ഷം രൂപ വരും.

lamine-yamal-bag

ബ്രാൻഡുകളുടെ പ്രിയങ്കരൻ

2026 ലോകകപ്പിലുടനീളം യമാലിന്റെ മികച്ച ഫാഷൻ ചോയ്സുകൾ വലിയ ചർച്ചയായിരുന്നു. ജൂണിൽ ടെന്നസിയിൽ എത്തിയപ്പോൾ ചാനൽ (Chanel) ബ്രാൻഡിന്റെ ട്വീഡ് ബാഗ് ധരിച്ചാണ് താരം എത്തിയത്. ബാഴ്സലോണ ക്ലബ്ബിന്റെ ഭാഗമായിരിക്കുമ്പോഴും ലക്ഷ്വറി ബാഗുകളോടുള്ള തന്റെ പ്രിയം യമാൽ പ്രകടിപ്പിച്ചിട്ടുണ്ട്. മൈതാനത്ത് എതിരാളികളെ ഡ്രിബ്ലിങ്ങിലൂടെ വിറപ്പിക്കുന്ന ഈ 19-കാരന് അസൂയാവഹമായ ആഡംബര ബാഗുകളുടെ ഒരു കളക്ഷൻ തന്നെയുണ്ടെന്ന് ഉറപ്പിച്ചു പറയാം.

Lamine Yamal Luxury Fashion: Inside the ₹3 Crore Diamond Necklace & Bottega Bags:

Spanish football star Lamine Yamal’s penchant for luxury fashion has taken center stage at the 2026 World Cup, highlighted by his striking diamond necklace and premium accessories. During a press conference ahead of the match against France, the 19-year-old revealed that the layered white gold and platinum tennis chain – estimated to be worth up to Rs 3.3 crore – was a self–purchased birthday gift. His viral "tunnel look" ahead of the semifinal showcased a mix of high–end and Gen Z fashion, featuring a custom denim cap, a signature watch, and a bold diamond chain. Additionally, his luxury bag collection turned heads, with the star sporting a pink Bottega Cubo pouch and a brown Bottega Vanity Kit worth a combined total of over ₹6.8 lakh.