ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത തിരഞ്ഞു പോയപ്പോഴാണ് കണ്ടെത്തിയത്. ഇന്നാണ് സൺ ഗ്ലാസ് ദിനം. എന്നാപ്പിന്നെ അതിന്റെ വിശേഷങ്ങൾ അൽപം പറഞ്ഞേക്കാം.

സൺഗ്ലാസിൻ്റെ ചരിത്രം തുടങ്ങുന്നത് 13-ാം നൂറ്റാണ്ടിലാണെന്നാണ് ഏകദേശ ധാരണ. പണ്ട് ചൈനയിൽ ഇരുണ്ട കോടതി മുറികളിൽ ജഡ്ജിമാർ കറുത്ത കണ്ണട ധരിക്കാറുണ്ടായിരുന്നത്രേ. സൺഗ്ലാസിൻ്റെ ചരിത്രം എന്തുതന്നെയായാലും നമുക്ക് അതിനെ സുപരിചിതമാക്കിയത് ഹോളിവുഡാണ്. 1986 ൽ ടോപ് ഗൺ സിനിമയിൽ ടോം ക്രൂസ് റെയ്ബാൻ ഗ്ലാസ് വയ്ക്കും വരെ വർഷം 18,000 എണ്ണം മാത്രമായിരുന്നു റെയ്ബാൻ വിറ്റിരിരുന്നത്. എന്നാൽ പടം ഹിറ്റായപ്പോൾ തലവര തെളിഞ്ഞത് റെയ്ബാൻ്റെ യായിരുന്നു. ബോളിവുഡിൻ്റെ ചരിത്രം നോക്കിയാൽ 1950 കഴിഞ്ഞപ്പോൾ സൺഗ്ലാസ് ധരിച്ച ഹീറോ ആയി ദേവാനന്ദ് എത്തി. ഗൈഡും ജ്യൂവൽ തീഫുമെല്ലാം ഹിറ്റായതോടെ ദേവാനന്ദ് ഗ്ലാസുകൾ എന്ന സ്‌റ്റൈൽ തന്നെ പിറന്നു. തമിഴ്നാട്ടിൽ കറുത്ത കണ്ണടയെന്നാൽ എം ജി ആറാണ്. പക്ഷേ, സ്റ്റൈലിൽ അത് വെക്കാൻ പഠിപ്പിച്ചത്ച്ചത് സ്റ്റൈൽ മന്നനാണ്. അതിർത്തി കടന്ന് കേരളത്തിലെ കൂളിംഗ് ഗ്ലാസ് കഥകളിലേക്കെത്തുമ്പോൾ സംഗതി മമ്മൂടിയുടെ വീക്നെസാണെന്ന് അരോടും പ്രത്യേകിച്ച് പറയേണ്ടതില്ല.

മലയാളിക്ക് റെയ്ബാനെന്നാൽ ടോം ക്രൂസൊന്നുമല്ല, നോക്കത്താ ദൂരത്തിൽ ലാലേട്ടനെ വലച്ചിട്ടുണ്ട് കൂളിംഗ് ഗ്ലാസ് പ്രേമത്തിൽ ജോർജ് മുണ്ടും കറുത്ത ഉടുപ്പും കൂളിംഗ് ഗ്ലാസും വച്ചതിൻ്റെ ട്രൻ്റ് ഇപ്പോളും ക്യാംപസുകളിൽ നിന്ന് മാറിയിട്ടില്ല. വെറുതെ കണ്ണിനുമുകളിൽ ഈ കറുത്ത ചില്ല് വയ്ക്കുബോൾ കിട്ടുന്ന കൂൾ വൈബ്; അത് വച്ചുതന്നെ അറിയണം.

ENGLISH SUMMARY:

National Sunglasses Day celebrates the history and cultural impact of sunglasses, from their origins in ancient China to their iconic status in Hollywood and Bollywood. This day highlights how sunglasses became a fashion statement, influenced by stars like Tom Cruise, Dev Anand, MGR, Rajinikanth, Mammootty, and Mohanlal, shaping trends and popularizing the 'cool vibe' associated with them.