ജെന്‍– സി ഫാസ്റ്റ് ഫാഷന്‍റെ പിന്നാലെ കൂടിയിട്ട് അധികകാലം ആയിട്ടില്ല. എങ്കിലും സൂഡിയോ, മെന്‍ഡ്, യൂസ്റ്റ, സ്റ്റൈൽ യൂണിയൻ അങ്ങനെ ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇന്ന് അതിവേഗം കുതിക്കുകയാണ്. കുട്ടികളെല്ലാം ഇപ്പോള്‍ ഈ ട്രെന്‍ഡിന് പിന്നാലെയാണ്. ഫാഷന്‍ രംഗത്തെ ഒരു പുതുവിപ്ലവം..
സാറ, എച്ച് ആന്‍ഡ് എം തുടങ്ങിയ വിദേശകമ്പനികളാണ് ഇന്ത്യയില്‍ ഫാസ്റ്റ് ഫാഷന്‍ അവതരിപ്പിച്ചത്. മാക്സും ട്രെന്‍ഡ്സും ഏറെക്കുറെ ഫാസ്റ്റ് ഫാഷന് തുല്യമായ രീതിയില്‍ കളത്തിലിറങ്ങി. പിന്നെയാണ് സുഡിയോ, മെൻഡ്, സ്റ്റൈൽ യൂണിയൻ എന്നിവയുടെ വരവ്. അതോടെ കളി മാറി. മൈന്ത്രയും മീഷോയും പോലുള്ള ഓണ്‍ലൈന്‍ സ്റ്റോറുകള്‍ കൂടി പോപ്പുലറായതോടെ സംഗതി കളറായി. സൂഡിയോയും മെന്‍ഡും സ്റ്റൈൽ യൂണിയനും യൂസ്റ്റയുമെല്ലാം ദിവസേന പുതിയ ഷോറൂമുകള്‍ തുറക്കാന്‍ തുടങ്ങി. വന്നിട്ട് അധികകാലം ആയിട്ടില്ലെങ്കിലും ഇന്ത്യയിലെ ഫാസ്റ്റ് ഫാഷന്‍ ഇന്‍ഡസ്ട്രിയുടെ വിപണിമൂല്യം ഇന്ന് ഒരുലക്ഷത്തി ഇരുപതിനായിരം കോടി രൂപയാണ്. ഇന്ന് ഇന്ത്യയിലെ ചെറുപട്ടണങ്ങളില്‍ വരെ ഫാസ്റ്റ് ഫാഷന്‍ തരംഗം ആഞ്ഞുവീശുകയാണ്.
സൂഡിയോയും മെന്‍ഡും ഉള്‍പ്പെടെ എല്ലാ ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡുകളുടെ പ്രധാന ഫോക്കസ് വസ്ത്രങ്ങളിലാണ്. ആഴ്ച തോറും ഈ സ്റ്റോറുകളുടെ ഷെല്‍ഫുകളില്‍ പുത്തന്‍ ട്രെന്‍ഡുകളും ഫാഷനും വന്നുനിറയും. ഏത് സാമ്പത്തികസ്ഥിതിയിലുള്ളവര്‍ക്കും ഇഷ്ടപ്പെട്ട ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം നടക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. അത്ര വിലക്കുറവാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക്. വസ്ത്രങ്ങള്‍ക്ക് പുറമേ ഫുട്‍വെയര്‍, ഫാഷന്‍ അക്സസറീസ് തുടങ്ങിയ അനുബന്ധ ഴോണറുകളിലും ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡുകള്‍ കൈവച്ചിട്ടുണ്ട്. എന്തായാലും ഫാസ്റ്റ് ഫാഷന്‍ വന്നതോടെ വല്ലപ്പോഴുമൊക്കെ ഡ്രസ് വാങ്ങുന്ന രീതി തന്നെ മാറി. അടിക്കടി പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പുതുതലമുറ ആരംഭിച്ചു.
ഫാസ്റ്റ് ഫാഷനില്‍ കൂടുതല്‍ സെഗ്മെന്‍റേഷന്‍ സംഭവിക്കുന്നതിന്‍റെ മികച്ച ഉദാഹരമാണ് മെന്‍ഡ്. ഇന്ത്യയില്‍ 999 രൂപയില്‍ താഴെ വിലയില്‍ ആണ്‍കുട്ടികളുടെ പ്രോഡക്ട്സ് മാത്രം ഫോക്കസ് ചെയ്ത ആദ്യബ്രാന്‍ഡ്. ഫാഷന്‍റെ കാര്യത്തില്‍ ആണ്‍കുട്ടികളുടെ സമീപനം മാറിയത് ഒരു ബ്രാന്‍ഡ് കൃത്യമായി തിരിച്ചറിഞ്ഞതിന്‍റെ വിജയമാണ് മെന്‍ഡിന്‍റേത്. വെറും ആറുമാസം കൊണ്ട് 15 പുതിയ ഷോറൂമുകളാണ് മെന്‍ഡ് തുറന്നത്. ഇന്ന് മെന്‍ഡും സൂഡിയോയും പോലുള്ള ബ്രാന്‍ഡുകളുടെ വഴിയേ നടക്കാന്‍ മറ്റ് പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളേയും ഈ ഫാസ്റ്റ് ഫാഷന്‍ വിപ്ലവം പ്രേരിപ്പിക്കുന്നു. അത് ഇന്ത്യന്‍ ഫാഷന്‍ ഇന്‍ഡസ്ട്രിയെ എത്ര ഉയരത്തിലെത്തിക്കും എന്നാണ് വിപണി ഉറ്റുനോക്കുന്നത്.