Image Credit : https://www.instagram.com/seemavineeth/
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി. നിശാന്താണ് സീമയുടെ ജീവിതപങ്കാളി. സമൂഹമാധ്യമങ്ങളിലൂടെ സീമ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇരുവരും നേരത്തെ റജിസ്റ്റർ വിവാഹം നടത്തിയിരുന്നു.
ഓഫ് വൈറ്റ് ലെഹങ്കയാണ് സീമ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ത്രെഡ് വര്‍ക്ക് ചെയ്ത ലെഹങ്കയ്ക്കൊപ്പം ഒരു ഹെവി ചോക്കറും ലോങ് ചെയിനുമാണ് ആഭരണമായി സീമ അണിഞ്ഞത്. പച്ചയും വെളളയും കല്ലുകള്‍ പതിച്ച മാലകള്‍ ലെഹങ്കയെ കൂടുതല്‍ ആകര്‍ഷകമാക്കി. മിനിമല്‍ മേക്കപ്പാണ് വിവാഹത്തിനായി സീമ തിരഞ്ഞെടുത്തത്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്ക് ബ്രൈഡല്‍ ലുക്കിന് മാറ്റ് കൂട്ടി.
നിശാന്തിന്റെ ഔട്ട്ഫിറ്റ് ഗോൾഡൻ ത്രെഡ് വർക്കുള്ള ഹൈനെക്ക് ഷേർവാണിയായിരുന്നു. ഗ്രൂമിന് റോയല്‍ ലുക്ക് ലഭിക്കാന്‍ ഷേര്‍വാണിക്കൊപ്പം പച്ചയും വെളളയും മുത്തുകള്‍ പതിച്ച ലോങ് മാലയും പെയര്‍ ചെയ്തിരുന്നു. ‘ഇന്നത്തെ ദിവസമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം’ എന്ന കുറിപ്പോടെയാണ് സീമ വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹച്ചിത്രങ്ങള്‍ സൈബറിടത്ത് വൈറലായതോടെ ആശംസകളുമായി നിരവധി പേരാണ് എത്തിയത്.