ആഭരണപ്രിയരാണോ നിങ്ങള്‍?മാലയും കമ്മലും വളയും മോതിരവും എല്ലാമിട്ട് അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടമാണോ? എന്നാല്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഫാഷന്‍ ലോകത്ത് ഒരു പുതിയ ആഭരണം കൂടി ഇപ്പോള്‍ തരംഗമാവുകയാണ്..ബ്രൈഡല്‍ ഗ്രില്‍ എന്നാണ് ആ ആഭരണത്തിന്‍റെ പേര്. ഇത് എവിടെ ധരിക്കുന്ന ആഭരണമാണെന്ന് സംശയമുണ്ടോ..എന്നാല്‍ കേട്ടോളൂ..പല്ലിലാണ് ഈ ആഭരണം ധരിക്കേണ്ടത്.
വിവാഹത്തിന് സര്‍വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ വധു എപ്പോഴും ചിരിച്ചമുഖവുമായാണല്ലോ നില്‍ക്കുക..അപ്പോള്‍ പല്ലില്‍ കൂടി ഒരു ആഭരണമായാല്‍ നന്നായിരിക്കില്ലേ.. അത്തരമൊരു ആശയത്തില്‍ നിന്നാണ് ആ ആഭരണം ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ട്രെന്‍ഡിംങ് ആയി മാറുന്നത്.
പല്ലില്‍ ധരിക്കുന്ന ആഭരണങ്ങള്‍ നേരത്തെയും ട്രെന്‍ഡാണെങ്കിലും ഗ്രില്ലുകള്‍ക്ക് അല്‍പം പ്രത്യേകതകള്‍ ഉണ്ട്. ഇവ ആവശ്യത്തിന് എടുത്ത് അണിയുകയും ആവശ്യമില്ലാത്തപ്പോള്‍ എടുത്തുമാറ്റുകയും ചെയ്യാം. ഏത് ലോഹത്തിലും ഈ ആഭരണങ്ങള്‍ നിര്‍മിക്കാം. സ്വര്‍ണം, വെള്ളി എന്നിവകൊണ്ട് നിര്‍മിച്ച ഗ്രില്ലുകളാണ് ഇപ്പോള്‍ കൂടുതലായും കാണപ്പെടുന്നത്. ഡയമണ്ട് പതിപ്പിച്ച ബ്രൈഡല്‍ ഗ്രില്ലുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഓരോരുത്തരുടെയും ആവശ്യാനുസരണം വ്യത്യസ്ത അളവിലും രൂപത്തിലും ബ്രൈഡല്‍ ഗ്രില്ലുകള്‍ ഡിസൈന്‍ ചെയ്തെടുക്കാന്‍ സാധിക്കും.
പുരാതന മായന്‍ സംസ്കാരത്തിലും തെക്കു കിഴക്കന്‍ ഏഷ്യയിലെ പ്രഭുക്കന്‍മാരും ഇത്തരത്തില്‍ ബ്രൈഡല്‍ ഗ്രില്ലുകള്‍ക്ക് സമാനമായ ആഭരണങ്ങള്‍ ധരിച്ചിരുന്നു. ശക്തി, പദവി, സമ്പത്ത് എന്നിവയെ സൂചിപ്പിക്കുന്നതിനായിരുന്നു അന്ന് ഇവ ധരിച്ചിരുന്നത്.സമാനമായി വധുവിന്‍റെ പ്രൗഡി അറിയിക്കാനെന്നോണം ഗ്രില്ലുകള്‍ അണിയുന്നവരുമുണ്ട്. ന്യൂയോര്‍ക്കില്‍ തുടക്കമിട്ട ബ്രൈഡല്‍ ഗ്രില്ലുകള്‍ ഇന്ന് ഡല്‍ഹിയിലെ മാര്‍ക്കറ്റുകളിലും വിപണി കൈയ്യടക്കിക്കിക്കഴിഞ്ഞു.