Image Credit: Instagram
ലോകസുന്ദരന്മാരുടെ പട്ടികയില്‍ വീണ്ടും ഇടംപിടിച്ച് ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. ടെക്‌നോ സ്‌പോര്‍ട്ട്‌സ് ഡോട്ട് കോ ഡോട്ട് ഇന്‍ നടത്തിയ സര്‍വ്വേയില്‍ അഞ്ചാം സ്ഥാനമാണ് ഹൃത്വിക് റോഷന്‍ നേടിയത്. ശരീരവടിവിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധചെലുത്തുന്ന താരം ഇതാദ്യമായല്ല ലോകസുന്ദരന്മാരുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. 51ാം വയസിലും 25ന്‍റെ സൗന്ദര്യമാണ് താരത്തിന്ന് ആരാധകര്‍ ഒരോ സ്വരത്തില്‍ പറയുന്നു.
ലോകസുന്ദരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് പ്രശസ്ത സൗത്ത് കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ ഗായകനായ കിം തെ യുങ് ആണ്. ലോകമെമ്പാടും നിരവധി ആരാധകരുളള താരം കൂടിയാണ് കിം തെ യുങ്. രണ്ടാം സ്ഥാനം ഹോളിവുഡ് താരമായ ബ്രാഡ് പിറ്റും മൂന്നാം സ്ഥാനം ഹോളിവുഡ് താരം റോബര്‍ട്ട് പാറ്റിന്‍സണും സ്വന്തമാക്കി. നാലാം സ്ഥാനത്തുളളത് കനേഡിയന്‍ മോഡലും നടനുമായ നോവ മില്‍സാണ്.
അഞ്ചാം സ്ഥാനം ബോളിവുഡിന്റെ 'ഗ്രീക്ക് ദൈവം' എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന്‍ നേടിയപ്പോള്‍ ആറാം സ്ഥാനത്ത് നിലയുറപ്പിച്ചത് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ്. ഏഴാം സ്ഥാനത്തുളളത് മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ ക്യാപ്റ്റന്‍ അമേരിക്കയായെത്തിയ നടന്‍ ക്രിസ് ഇവാന്‍ ആണ്. എട്ടാം സ്ഥാനം ബ്രിട്ടിഷ് സിനിമാ താരവും മാന്‍ ഓഫ് സ്റ്റീലിലൂടെ സൂപ്പര്‍മാനായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഹെന്‍റി കാവില്‍ നേടി. പ്രശസ്ത ഹോളിവുഡ് താരം ടോം ക്രൂസാണ് ഒന്‍പതാം സ്ഥാനത്തുളളത്. ഹോളിവുഡ് താരം ബ്രാഡ്ലി കൂപ്പറാണ് പത്താം സ്ഥാനത്തുളളത്.