sslc-exam

സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM) തീയതികൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 21 മുതൽ 26 വരെയുള്ള തീയതികളിലാണ് പരീക്ഷകൾ നടക്കുക. 

മുൻവർഷങ്ങളിലേതുപോലെ തന്നെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (Computer-Based Test) നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകിട്ട് 5:00 മണി വരെയായിരിക്കും. പരീക്ഷാ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾക്ക് ഇനി തയ്യാറെടുപ്പുകൾക്കുള്ള അവസാനഘട്ട ദിവസങ്ങളാണ്.

ENGLISH SUMMARY:

The Commissioner for Entrance Examinations (CEE) Kerala has officially announced the exam schedule for the Engineering and Pharmacy entrance examinations (KEAM). The tests are scheduled to be conducted from April 21 to April 26 in computer-based test (CBT) mode. Following the pattern of previous years, the examinations will take place in a single afternoon session from 2:00 PM to 5:00 PM. With the announcement of the official timetable, prospective candidates now enter the final stretch of their preparation for the state-level entrance exam.