learn-mobile-movie-making

പുതിയൊരു ഫോൺ വാങ്ങാൻ തീരുമാനിച്ചാൽ ഭൂരിഭാഗം പേരും ആദ്യം നോക്കുന്നത് ക്യാമറ ക്വാളിറ്റിയാണ്. എന്നാൽ ഫോൺ കയ്യിൽ കിട്ടി കഴിഞ്ഞാൽ ക്യാമറ ഫീച്ചേഴ്സ് എല്ലാം ഫോട്ടോകളും വിഡിയോകളും എടുക്കുമ്പോൾ പ്രയോജനപ്പെടുത്താറുണ്ടോ? കൂടുതൽ പേരും കയ്യിൽ വടി ഉണ്ടായിട്ടും എറിയാൻ അറിയാത്തവർ തന്നെയാകും. ഇതൊക്കെ ആരോട് ചോദിച്ചു പഠിക്കും എന്നാണെങ്കിൽ പരിചയ സമ്പന്നരായ എക്സ്പേർട്ട് ട്രെയിനർമാർ ഉണ്ടെന്നാണ് ഉത്തരം.

ഫോണിലെ ഫീച്ചറുകൾ പഠിക്കാൻ മാത്രമല്ല കണ്ടന്റ് ക്രിയേഷന്‍, ബ്ലോഗിങ് തുടങ്ങിയ മേഖലകളിൽ കരിയർ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും മനോരമ ഹൊറൈസൺ നടത്തുന്ന മൊബൈൽ വിഡിയോ മേക്കിങ് വർക്ക്ഷോപ്പിലൂടെ വിദഗ്ദരുമായി സംവദിക്കാം, പ്രായോഗിക പരിശീലനം നേടാം.

മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ (മാസ്കോം) ക്യാംപസിൽ വെച്ച് മെയ് 16ന് നടക്കുന്ന വർക്ക്ഷോപ്പില്‍ മൊബൈൽ വിഡിയോ മേക്കിങ്ങിന്റെ അടിസ്ഥാനം, ഷൂട്ടിങ്, മൊബൈൽ ക്യാമറയുടെ പ്രഫഷണൽ ഉപയോഗം, എഡിറ്റിങ്, വിഷ്വലുകളുടെ അടിസ്ഥാനത്തിൽ സ്ക്രിപ്റ്റുകൾ തയാറാക്കൽ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.

വർക്ക്ഷോപ്പ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/UQMNU. ഫോൺ: 9048991111.

ENGLISH SUMMARY:

Manorama Horizon is organizing a comprehensive Mobile Video Making Workshop on May 16th at the Manorama School of Communication (MASCOM) campus. The workshop is designed for aspiring content creators, bloggers, and anyone interested in professional mobile videography. Participants will receive hands-on training in mobile camera features, shooting techniques, video editing, and scriptwriting. Expert trainers will guide students through the practical aspects of professional filmmaking using just a smartphone. Successful participants will be awarded a certificate, and registration can be completed via the provided Google Form or by calling 9048991111.