icse-results

ICSE പത്താം ക്ലാസ്, ISC പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. പത്താംക്ലാസില്‍ 99.18 % ഉം പന്ത്രണ്ടില്‍  99.13 ശതമാനവും ആണ് വിജയം. രണ്ടു ക്ലാസുകളിലും വിജയശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. ISC യില്‍ സതേണ്‍ റീജിയനാണ് മികച്ച വിജയം കരസ്ഥമാക്കിയത് (99.87 %). വെസ്റ്റേണ്‍ റീജിയന്‍ 99.55 ശതമാനവും നേടി. ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഡിജിലോക്കറിലൂടെയും  ഫലം അറിയാം.  ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ നടന്നത്. ഐഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി പന്ത്രണ്ടിനും ഏപ്രില്‍ മൂന്നിനും ഇടയിലാണ് പൂര്‍ത്തിയായത്. പത്താംക്ലാസില്‍ ഓരോ വിഷയത്തിനും 33 ശതമാനവും വീതവും പന്ത്രണ്ടാം ക്ലാസില്‍ 35 ശതമാനവുമാണ് ജയിക്കാന്‍ ആവശ്യമായത്.

ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസുകളുടെ പുനപരിശോധനയ്ക്കും  ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ഉടൻ തന്നെ അപേക്ഷിക്കാം. മെയ് 1 മുതൽ 4 വരെയാണ് ഇതിനായുള്ള സമയം. CISE  കഴിഞ്ഞ അധ്യയന വർഷം മുതൽ കമ്പാർട്ട്മെന്റ് പരീക്ഷകൾ  ഒഴിവാക്കിയിട്ടുണ്ട്. പകരം പരമാവധി രണ്ട് വിഷയങ്ങളിൽ ഇതേ വർഷം തന്നെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ എഴുതാം. ഇത്തവണ രാജ്യത്താകമാനം നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്  പരീക്ഷയെഴുതിയത്.

ENGLISH SUMMARY:

CISCE has announced the ICSE Class 10 and ISC Class 12 results for 2026. With a pass percentage of 99.18% for 10th and 99.13% for 12th, girls have outperformed boys in both categories. Students can check their results via the official website or DigiLocker. Applications for re-evaluation and improvement exams are open from May 1 to May 4.